Showing posts with label 03) ലേവ്യ പുസ്തകം. Show all posts
Showing posts with label 03) ലേവ്യ പുസ്തകം. Show all posts

Sunday, 14 October 2012

ലേവ്യ പുസ്തകം

  1. ഭോജനയാഗത്തിനുള്ള അര്‍പ്പണവസ്തു ഏതു ?......നേരിയ മാവ് (2:1).
  2. ഭോജനയാഗത്തിന്  എന്തുണ്ടായിരിക്കാന്‍ പാടില്ല ?......പുളിപ്പ് (2:11).
  3. ഭോജനയാഗത്തിന്റെ ശേഷിപ്പ് ആര്‍ക്കു അവകാശപ്പെട്ടതാണ് ?......അഹരോനും പുത്രന്മാര്‍ക്കും (2:3,10)
  4. ഏതു  യാഗത്തിലാണ് ഉപ്പു ചേര്‍ക്കേണ്ടത് ?......ഭോജനയാഗത്തിന് (2:13).
  5. ഏതു യാഗതിലാണ്  പെണ്ണാടിനെ  അനുവദിച്ചിരിക്കുന്നത് ?......സമാധാനയാഗത്തില്‍ (3:6).
  6. സമാദാനയാഗമായി  അര്‍പ്പിക്കാവുന്ന മൃഗങ്ങള്‍ ഏതൊക്കെ ?......കന്നുകാലി,ആട്,കോലാടു (3:1,6,12).
  7. തീ കെടാതെ കത്തികൊണ്ടിരിക്കേണ്ടത് എവിടെയാണ് ?......യാഗപീഠത്തില്‍ (6:13).
  8. കുളമ്പ് പിളര്‍ന്നതായി കുളമ്പു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കാത്തതുമായ മൃഗം ?......പന്നി (11:7).
  9. ചത്ത മൃഗത്തെ തിന്നുന്നവന്‍ എങ്ങനെയുള്ളവന്‍ ?......അശുദ്ധന്‍ (11:39).
  10. ഒരുവന്റെ വീട്ടില്‍ കുഷ്ഠം ഉണ്ടോയെന്നു പരിശോധിക്കേണ്ടത് ആര് ?......പുരോഹിതന്‍ (14:39).
  11. സകല ജഡത്തിന്റെയും ജീവാധാരം ?......രക്തം (17:14).
  12. എത്ര ദിവസം ആണ് കൂടാരപ്പെരുന്നാള്‍   ആചരിക്കുന്നത് ?......7 ദിവസം (23:24).
  13. മിസ്രയേമ്യനെ വിവാഹം കഴിച്ച യിസ്രായേല്യ സ്ത്രീ ?......ശേലോമീത്ത് (24:10,11).
  14. യെഹോവയുടെ നാമം ദുഷിച്ചു ശപിച്ചതിനാല്‍ പാളയത്തിനു പുറത്ത് കൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നതാരെയാണ് ?......ശെലോമീത്തിന്റെ മകനെ  (24:11).
  15. യഹോവയുടെ നാമം ദുഷിക്കുന്നവനുള്ള ശിക്ഷ ?......മരണശിക്ഷ (24:16).
  16. അമ്പതാം സംവത്സരത്തിനു പറയുന്ന മറ്റൊരു പേര് ?......യോബേല്‍ സംവത്സരം (25:10).
  17. .അകൃത്യയാഗത്തിന്റെ മൃഗം ഏതു ?......ഊനമില്ലാത്ത ആട്ടുകൊറ്റന്‍   (5:15).