Saturday, 8 April 2017

ഒബദ്യാവ്


  1. ബൈബിളിലെ ഏറ്റവും ചെറിയ പുസ്തകം ?-----ഒബദ്യാവ് .
  2. എത്ര വാക്യങ്ങൾ ഈ പുസ്തകത്തിൽ ഉണ്ട് ?-----21 .
  3. ഈ പുസ്തകത്തിൽ ആരെക്കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത് ?-----എദോം(ഏശാവ്).
  4. ജാതികളുടെ ഇടയിൽ അല്പമാക്കിയിരിക്കുന്നത് ആരെയാണ് ?-----ഏദോമിനെ (1:2).

ആമോസ്


  1. ആമോസ് ആരായിരുന്നു ?-----ഇടയനായ പ്രവാചകൻ  (1:1 ).
  2. ആമോസിന്റെ ജന്മസ്ഥലം ഇതായിരുന്നു ?-----തെക്കോവ (1:1).
  3. ആമോസിന്റെ കാലത്തേ യെഹൂദ രാജാവ് ?-----ഉസ്സീയാവ് (1:1 ).
  4. ആമോസിന്റെ കാലത്തേ യിസ്രായേൽ രാജാവ് ?-----യൊരോബെയാം (1:1 ).
  5. യൊരോബെയാമിന്റെ പിതാവ് ?-----യോവാശ് (1:1).
  6. ബെൻ ഹദദിന്റെ അരമനകളെ ദഹിപ്പിച്ചു കളയുന്നത് എന്ത് ?-----ഹസായേൽ ഗൃഹത്തിൽ അയക്കുന്ന തീ (1:4 ).

ദാനിയേൽ


  1. ബാബേൽ രാജാവായ നെബൂഖദ് നേസർ  യെരുശലേമിനെ കീഴ്പെടുത്തിയപ്പോൾ യെഹൂദ രാജാവായിരുന്നത് ആരായിരുന്നു ?-------യെഹോയാക്കീം  (1:1 ).
  2. നെബൂഖദ്‌നേസർ രാജാവിന്റെ ഷണ്ഡന്മാരിൽ പ്രധാനി ആരായിരുന്നു ?-------അശ്പനാസ് (1:3).
  3. ദാനിയേലിന് നൽകിയ പേര് ?-------ബേൽത്ത് ശസ്സർ(1:7 ).
  4. ഹനന്യാവിന് നൽകിയ പേര് ?-------ശദ്രക്ക് (1:7 ).
  5. മീശായേലിന് നൽകിയ പേര് ?-------മേശക്ക്  (1:7 ).
  6. അസര്യാവിനു നൽകിയ പേര് ?-------അബേദ്-നെഗോ   (1:7 ).
  7. ദാനിയേലിനും ഹനന്യാവിനും, മീശായേലിനും, അസര്യാവിനും വിചാരകനായി നിയമിച്ചത് ആരെ ?-------മെൽസർ  (1:11 ).

സങ്കീർത്തനങ്ങൾ


  1. സങ്കീർത്തനങ്ങൾ എത്ര പുസ്തകങ്ങളായി തിരിച്ചിരിക്കുന്നു ?-----5.
  2. ദാവീദ് എഴുതിയ എത്ര സങ്കീർത്തനങ്ങൾ ഉണ്ട് ?-----73.
  3. ആസാഫ് എഴുതിയ എത്ര സങ്കീർത്തനങ്ങൾ ഉണ്ട് ?-----12.
  4. 'സേലാ' എന്ന വാക്ക് എത്ര പ്രാവശ്യം സങ്കീർത്തനങ്ങളിൽ കാണുന്നു ?-----71.
  5. മോശ എഴുതിയ സങ്കീർത്തനം ഏത് ?-----തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനം.
  6. സങ്കീർത്തനത്തിലെ ഒന്നാം പുസ്തകത്തിൽ എത്ര അദ്ധ്യായങ്ങൾ ഉണ്ട് ?-----1-41.
  7. സങ്കീർത്തനത്തിലെ രണ്ടാം  പുസ്തകത്തിൽ എത്ര അദ്ധ്യായങ്ങൾ ഉണ്ട് ?-----42 -72 .
  8. സങ്കീർത്തനത്തിലെ മൂന്നാം പുസ്തകത്തിൽ എത്ര അദ്ധ്യായങ്ങൾ ഉണ്ട് ?-----73-89 .
  9. സങ്കീർത്തനത്തിലെ നാലാം  പുസ്തകത്തിൽ എത്ര അദ്ധ്യായങ്ങൾ ഉണ്ട് ?-----90-106 . 
  10. സങ്കീർത്തനത്തിലെ അഞ്ചാം  പുസ്തകത്തിൽ എത്ര അദ്ധ്യായങ്ങൾ ഉണ്ട് ?-----107-150 .
  11. ദാവീദ് തന്റെ മകനായ അബ്ശാലോമിന്റെ മുന്നിൽ നിന്ന് ഓടിപോയപ്പോൾ പാടിയ സങ്കീർത്തനം ?-----മൂന്നാം സങ്കീർത്തനം .
  12. സംഗീത ഉപകാരണങ്ങളോട് കൂടിയ ആദ്യ സങ്കീർത്തനം?-----നാലാം  സങ്കീർത്തനം . 
  13. വേണുനാദത്തോട് കൂടിയ ആദ്യ സങ്കീർത്തനം ?-----അഞ്ചാം  സങ്കീർത്തനം .
  14. അഷ്ടമരാഗത്തിലെ ആദ്യ സങ്കീർത്തനം ?-----ആറാം  സങ്കീർത്തനം .
  15. ബെന്യാമീനായ കൂശിന്റെ വാക്കുകൾ നിമിത്തം ദാവീദ് പാടിയ സങ്കീർത്തനം ?-----ഏഴാം  സങ്കീർത്തനം . 
  16. ഗത്ത്യരാഗത്തിലെ ആദ്യ സങ്കീർത്തനം ?-----എട്ടാം   സങ്കീർത്തനം .
  17. പുത്രമരണരാഗത്തിലെ ആദ്യ സങ്കീർത്തനം ?-----ഒൻപതാം   സങ്കീർത്തനം .ഏതു സങ്കീർത്തനം ആണ് അതിന്റെ ആദ്യ വാക്യം ഒരു ചോദ്യവും തുടർന്നുള്ള വാക്യങ്ങൾ അതിന്റെ ഉത്തരവും ആയിരിക്കുന്നത്  ?-----പതിഞ്ചാംസങ്കീർത്തനം .
  18. ദാവീദിന്റെ ആദ്യ സ്വർണഗീതം  ?-----പതിനാറാം സങ്കീർത്തനം .
  19. യഹോവ ദാവീദിനെ അവന്റെ സകല ശത്രുക്കളിൽ നിന്നും ശൗലിന്റെ കൈയ്യിൽ നിന്നും  പാടിയ ആദ്യ സങ്കീർത്തനം  ?-----പതിനെട്ട് .
  20. ഉഷസ്സിൻ മാൻപേട എന്ന രാഗത്തിലെ ആദ്യ സങ്കീർത്തനം ?-----ഇരുപത്തിരണ്ടാം   സങ്കീർത്തനം .
  21. ദാവീദിന്റെ ഭവനപ്രതിഷ്ഠാഗീതം ?-----മുപ്പതാം സങ്കീർത്തനം .
  22. ദാവീദിന്റെ ഒരു ധ്യാനം  ?-----മുപ്പത്തിരണ്ടാം   സങ്കീർത്തനം .
  23. ദാവീദ് അബീമേലെക്കിന്റെ മുമ്പിൽ വെച്ച് ബുദ്ധിഭ്രമം നടിക്കയും അവിടെ നിന്ന് അവനെ ആട്ടിക്കളയുകയും ചെയ്തിട്ട് ദാവീദ് പോകുമ്പോൾ പാടിയ സങ്കീർത്തനം ?-----മുപ്പത്തിനാലാം  സങ്കീർത്തനം .
  24. ദാവീദിന്റെ ജ്ഞാപക സങ്കീർത്തനം ?-----മുപ്പത്തിഎട്ടാം    സങ്കീർത്തനം .
  25. കോരഹ് പുത്രന്മാരുടെ ധ്യാനം ഏതൊക്കെ സങ്കീർത്തനങ്ങൾ ആണ്  ?----- സങ്കീർത്തനം42,44,45,46, .
  26. സാരസരാഗത്തിലെ കോരഹ് പുത്രന്മാരുടെആദ്യ സങ്കീർത്തനം ?-----നാല്പത്തിയഞ്ചാം സങ്കീർത്തനം .
  27. കന്യകമാർ എന്ന രാഗത്തിലെ കോരഹ് പുത്രന്മാരുടെആദ്യ സങ്കീർത്തനം ?-----നാല്പത്തിയാറാം സങ്കീർത്തനം .
  28. നാഥാൻപ്രവാചകൻ ദാവീദിന്റെ അടുക്കൽ വന്നപ്പോൾ പാടിയ സങ്കീർത്തനം ?----- സങ്കീർത്തനം 51  .
  29. എദ്യോമനായ ദോവേഗ് ശൗലിനോട് ദാവീദ് അഹീമേലെക്കിന്റെ വീട്ടിൽ ചെന്നിരുന്നു എന്നറിയിച്ചപ്പോൾ ചമച്ച സങ്കീർത്തനം  ?----- സങ്കീർത്തനം 52.
  30. മഹലത്ത് എന്ന രാഗത്തിലെ ദാവീദിന്റെ സങ്കീർത്തനം  ?----- സങ്കീർത്തനം 53 .
  31. അഷ്ടമരാഗത്തിലെ സങ്കീർത്തനങ്ങൾ ഏതെല്ലാം  ?----- സങ്കീർത്തനം 6,12, .


--------------------------------------------------------------------------------------------
  1. വിശുദ്ധ പർവ്വതം ഏത് ?-----സീയോൻ (2:6 ).
  2. യെഹോവ തന്റെ തേജസ്സ് വെച്ചിരിക്കുന്നത് എവിടെ 
  3. ന്യായവിധിക്കു വേണ്ടി യഹോവ എന്താണ് -----ദുഷ്ടന്റെ (10:5 ).ഒരുക്കിയിരിക്കുന്നത്  ?----- ആകാശത്തിൽ (8:1 ).
  4. യഹോവയുടെ വിരലുകളുടെ പണി  ?----- ആകാശം (8:3 ).
  5. തന്റെ മനോരഥത്തിൽ പ്രശംസിക്കുന്നത് ആരാണ്  ?-----ദുഷ്ടൻ (10:3).
  6. ആരുടെ വഴികൾ ആണ്  എല്ലായ്‌പ്പോഴും സഫലമാകുന്നത്  ?-----ദുഷ്ടന്റെ (10:5 ).ഹൃദയപരാമർത്ഥികളെ ഇരുട്ടത്ത് എയ്യേണ്ടതിന് വില്ല് കുലച്ചു അസ്ത്രം ഞാണിന്മേൽ തൊടുന്നത് ആര്  ?-----ദുഷ്ടൻ  (11:1 ).
  7. യഹോവയുടെ മുഖം കാണുന്നവർ ആരാണ്  ?-----നേരുള്ളവർ (11:7).
  8. മനുഷ്യപുത്രന്മാരിൽ നിന്ന് കുറഞ്ഞു പോയത് ആരാണ്  ?-----വിശ്വസ്തന്മാർ  (12:1 ).
  9. നിലത്ത് ഉലയിൽ ഉരുക്കി ഏഴു പ്രാവശ്യം ഏഴുപ്രാവശ്യം ശുദ്ധി ചെയ്ത വെള്ളി പോലെ ഉള്ളത് എന്താണ്  ?-----യഹോവയുടെ വചങ്ങൾ (12:6 ).
  10. ആരുടെ വേദനകൾ ആണ് വർദ്ധിക്കുന്നത്  ?-----അന്യദേവന്മാരെ കൈക്കൊള്ളുന്നവരുടെ (16:3 ).
  11. മറവിടങ്ങളിൽ പതിയിരിക്കുന്നത് ആര്  ?-----ബാലസിംഹം (17:12 ).
  12. മലകളുടെ അടിസ്ഥാനം ഇളക്കിയത് എങ്ങനെ  ?-----യഹോവ കോപിക്കയാൽ (18 :6 ).
  13. എന്നേക്കും നിലനിൽക്കുന്നത്  ?-----യഹോവാഭക്തി (19:9 ).
  14. തേനിലും തേങ്കട്ടയിലും മധുരമുള്ളത് എന്ത്  ?-----യഹോവയുടെ വിധികൾ (19:10 ).
  15. യഹോവയുടെ പർവ്വതത്തിൽ ആർ കയറും ?-----വെടിപ്പുള്ള കൈയും,നിര്മലഹൃദയവും ഉള്ളവൻ,വ്യാജത്തിന് മനസ്സ് വെക്കാതെ കള്ളസത്യം ചെയ്യാതെയും ഇരിക്കുന്നവൻ  (24:3,4 ).








    സദൃശ്യവാക്യങ്ങൾ


    1. എത്ര അധ്യായങ്ങൾ സാദൃശ്യവാക്യങ്ങളിൽ ഉണ്ട് ?-----31.
    2. എത്ര സാദൃശ്യവാക്യങ്ങൾ ഈ പുസ്തകത്തിൽ ഉണ്ട് ?-----560.
    3. എത്ര പാപങ്ങളെ കുറിച്ച് ഈ പുസ്തകത്തിൽ പറയുന്നു ?-----67.
    4. ജ്ഞാനത്തിന്റെ ആരംഭമാകുന്നത് എന്ത് ?-----യഹോവാഭക്തി (1:7).
    5. ജ്ഞാനവും പ്രബോധനവും നിരസിക്കുന്നത് ആര് ?-----ഭോഷന്മാർ (1:7).
    6. ശിരസ്സിന് അലങ്കാരവും കഴുത്തിന് സാരപ്പാളിയും ആയിരിക്കുന്നത് എന്ത് ?-----അപ്പന്റെ പ്രബോധനവും അമ്മയുടെ ഉപദേശവും (1:8).
    7. വീഥിയിൽ ഘോഷിക്കുന്നത് ആര് ?-----ജ്ഞാനമായവൾ (1:20).
    8. ജ്ഞാനം നൽകുന്നത് ആര് ?-----യഹോവ (2:6).
    9. ദേശത്തു വസിക്കുന്നത് ആരാണ് ?-----നേരുള്ളവർ (2:21).
    10. യഹോവ ഭൂമിയെ സ്ഥാപിച്ചത് എന്നതിനാൽ ആണ് ?-----ജ്ഞാനത്താൽ (3:19).

    Tuesday, 4 April 2017

    വിലാപങ്ങൾ


    1. സീയോനിലേക്കുള്ള വഴികൾ ദുഖിക്കുന്നത് എന്തുകൊണ്ട് ?-------ഉത്സവത്തിന് ആരും വരാത്തതുകൊണ്ട്  (1:4).
    2. യെരുശലേം പണ്ടത്തെ മനോഹരവസ്തുക്കളെ ഓർക്കുന്നത് എപ്പോൾ ?-------കഷ്ടാരിഷ്ടതകളുടെ കാലത്തു  (1:8 ).
    3. യഹോവ തന്റെ കോപത്തിന്റെ മേഘം കൊണ്ട് മറച്ചത് ആരെയാണ് ?------- സീയോൻ പുത്രിയെ (2:1 ).
    4. സർവ്വമഹീതലമോദം എന്ന് വിളിച്ചിരുന്ന നഗരം ?-------യെരുശലേം (2:15).
    5. തങ്കത്തോട് തുല്യമായിരുന്ന പുത്രന്മാർ ആർക്കായിരുന്നു ?------- സീയോന് (4:2 ).
    6. കൈ തൊടാതെ പെട്ടെന്ന് പറിഞ്ഞു പോയ പട്ടണം ?-------സോദോം  (4:6 ).
    7. എദോം പുത്രി എവിടെയാണ് താമസിക്കുന്നത് ?-------ഊസ് ദേശത്ത്  (4:21).
    8. സീയോൻ പർവ്വതം സൂന്യമായതെങ്ങനെ ?-------കുറുക്കന്മാർ അവിടെ സഞ്ചരിക്കുന്നത് കൊണ്ട്  (5:18 ).
    9. വിറക് ചുമട് കൊണ്ട് വീഴുന്നത് ആര് ?-------ബാലന്മാർ  (5:13 ).
    10. വിലാപങ്ങളുടെ പുസ്തകം എഴുതിയത് ആരാണ് ?------- യെഹെസ്കേൽ .

    ഉത്തമഗീതം


    1. ഉത്തമഗീതം  എഴുതിയത് ആര് ?----ശലോമോൻ (1:1).
    2. കറുത്തവൾ എങ്കിലും എങ്ങനെ അഴകുള്ളവൾ ആണ് ?---- കേദാര്യ കൂടാരങ്ങളെപ്പോലെയും, ശലോമോൻറെ തിരശ്ശീലകൾ പോലെയും(1:5).
    3. തന്റെ പ്രിയയെ ശലോമോൻ ആരോടാണ് ഉപമിച്ചത് ?---- ഫറവോന്റെ രഥത്തിന് കെട്ടുന്ന പെൺകുതിരയോട് (1:9)
    4. കഴുത്ത്-മുത്തുമാലകൊണ്ടും 1:10 
    5. കവിൾത്തടങ്ങൾ  - രത്നാവലി കൊണ്ടും 1:10 
    6. കണ്ണ് -പ്രാവിന്റെ കണ്ണ് 1:15 
    7. പുകത്തൂൻ പോലെ മരുഭൂമിയിൽ നിന്ന് കയറി വരുന്നവൻ ആർ ?---- ശലോമോൻ 3:7 
    8. ശലോമോന്റെ പല്ലക്കിനു ചുറ്റും എത്ര വീരന്മാർ ഉണ്ട് ?---- 60 വീരന്മാർ 3:7 
    9. ശലോമോൻ രാജാവ് പല്ലക്ക് ഉണ്ടാക്കിയത് എവിടെ നിന്നുള്ള മരങ്ങൾ കൊണ്ടായിരുന്നു?---- ലെബനോൻ (3:9).
    10. ബാത്ത് റബ്ബിം വാതിലുകൾ എവിടെയാണ് ?----ഹെശ്ബോൻ  (7:5 ).
    11. സുഗന്ധം വീശുന്ന പഴം ?----ദൂദായ്പ്പഴം(7:14 ).

    യെശയ്യാവ്‌


    1. യെശയ്യാവിന്റെ പിതാവ്  ?-----ആമോസ് (1:1).
    2. ഏതൊക്കെ രാജാക്കന്മാരുടെ കാലത്താണ് യെശയ്യാവ്‌ ജീവിച്ചിരുന്നത് ?-----ഉസ്സീയാവ് , യോഥാം ,ആഹാസ് ,യെഹെസ്‌കിയാവ്  (1:2 ).
    3. ചണനാര് പോലെ ആയിപ്പോകുന്നത് ആര് ?-----ബലവാൻ  (1:31).
    4. ഉപദേശം പുറപ്പെടുന്നത് എവിടെ നിന്ന് ?-----സീയോനിൽ നിന്ന്  (2 :3 ).
    5. യെഹോവയുടെ വചനം പുറപ്പെടുന്നത് എവിടെ നിന്ന് ?-----യെരുശലേമിൽ നിന്ന്(2:3).
    6. സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം ഏത്  ?-----യിസ്രായേൽ ഗൃഹം  (5:7).
    7. മനോഹരമായ നടുതല ?-----യെഹൂദ പുരുഷന്മാർ  (5:7).
    8. കർത്താവ് ഉയർന്നും പൊങ്ങിയും ഇരിക്കുന്ന സിംഹാസനത്തിൽ ഇരിക്കുന്നത്  യെശയ്യാപ്രവാചകൻ കണ്ടത് എപ്പോൾ ?-----ഉസ്സീയാരാജാവ് മരിച്ച ആണ്ടിൽ (6:1 ).
    9. യെശയ്യാവിന്റെ മകന്റെ പേരെന്ത് ?-----ശെയാർ -യാശൂബ് (7:3 ).
    10. ഉസ്സീയാവിന്റെ മകൻ ?-----യോഥാം (7:1 ).
    11. യോഥാമിന്റെ മകൻ ?-----ആഹാസ് (7:1 ).
    12. യെഹൂദരാജാവായ ആഹാസിന്റെ കാലത്ത് അരാമിന്റെ രാജാവ് ആരായിരുന്നു ?-----രെസീൻ (7:2 ).
    13. യെഹൂദരാജാവായ ആഹാസിന്റെ കാലത്ത് യിസ്രായേലിന്റെ  രാജാവ് ആരായിരുന്നു ?-----പേക്കഹ്  (7:2 ).
    14. യിസ്രായേലിന്റെ  രാജാവ് ആയിരുന്ന പേക്കഹിന്റെ പിതാവ് ആരായിരുന്നു ?-----രെമല്യാവ് (7:2 ).
    15. അരാമിന്റെ രാജാവായ രെസീനോടും യിസ്രായേൽ രാജാവായ പേക്കഹിനോടും ചേർന്ന യിസ്രായേൽ ഗോത്രം ?-----എഫ്രയീം (7:2 ).
    16. അരാമിന്റെ തല ?-----ദമ്മേശെക്ക് (7:8 ).
    17. ദമ്മേശെക്കിന്റെ തല ?-----രെസീൻ (7:8 ).
    18. എഫ്രയീമിന്റെ തല ?-----ശമര്യ (7:9 ).
    19. ശമര്യയുടെ തല ?-----രെമല്യാവിന്റെ മകൻ പേക്കഹ് (7:9 ).
    20. എത്ര വർഷത്തിനകം എഫ്രയീം തകർന്നു പോകും എന്നാണ് യെശയ്യാപ്രവാചകൻ പ്രവചിച്ചത് ?-----65 വർഷത്തിനകം (7:8 ).
    21. സ്ഥിരവാസം ഇല്ലാത്തതിന് കാരണം ?-----വിശ്വാസം ഇല്ലാത്തതിനാൽ (7:9 ).
    22. കന്യക ഗർഭം ധരിച്ചു പ്രസവിക്കുന്ന മകന്റെ പേര് ?-----ഇമ്മാനുവേൽ (7:14 ).
    23. തേനും തൈരും കൊണ്ട് ഉപജീവിക്കും എന്ന് പറഞ്ഞിരിക്കുന്നത് ആരെക്കുറിച്ചാണ് ?-----യേശുവിനെ കുറിച്ച് (7:16 ).
    24. യഹോവ ചൂളകുത്തി വിളിക്കുന്നത് ആരെയാണ് ?-----മിസ്രയീമിൽ നിന്ന് കൊതുകിനെയും അശൂരിൽ നിന്ന് തേനീച്ചയെയും (7:18 ).
    25. പലകയിൽ എന്ത് എഴുതുവാൻ ആണ് യഹോവ യെശയാപ്രവാചകനോട് കല്പിച്ചത് ?-----മഹേർ -ശലാൽ -ഹാശ് -ബസ് (8:1 ).
    26. ആരെയൊക്കെയാണ് യഹോവയുടെ വിശ്വസ്ത സാക്ഷികളാക്കും എന്ന് യഹോവ കല്പിച്ചത് ?-----ഉരിയപുരോഹിതനെയും യെബെരെ ഖയാവിന്റെ മകനായ സെഖര്യാവിനെയും (8:2).
    27. യെശയ്യാവിന്റെ ഇളയ മകന്റെ പേര്?-----മഹേർ -ശലാൽ -ഹാശ് -ബസ് (8:3 ).
    28. യെഹോവയുടെ കോപത്തിന്റെ കോല് (വടി)?-----അശൂർ (10:5).




    യിരെമ്യാവ്‌



    1. അനാഥോത്ത് എവിടെയാണ് ?----- ദേശത്ത് 1:1 
    2. യിരെമ്യായാവിന്റെ പിതാവ്?-----ഹിൽകിയാവ് (1:1).
    3. യിരെമ്യവ് ഏതു രാജാവിന്റെ കാലത്ത് ആയിരുന്നു ജീവിച്ചിരുന്നത് ?----- യഹൂദ രാജാവായ ആമോന്റെ മകനായ യോശീയാവിൻറെ കാലത്ത് 1:2 
    4. യിരെമ്യാവിനു അരുളപ്പാട് ഉണ്ടായതെപ്പോൾ ?---------------(A )യഹൂദ രാജാവായ ആമോന്റെ മകനായ യോശീയാവിൻറെ  വാഴ്ചയുടെ പതിമൂന്നാം ആണ്ടിൽ 1:2 --------( ബി )യോശീയാവിൻറെ മകനായ യെഹോയാക്കീമിന്റെ കാലത്തും----------------[സി ]യോശീയാവിൻറെ മകനായ സിദെക്കീയാവിൻറെ  പതിനൊന്നാം ആണ്ടിന്റെ അവസാനം വരെയും  1:2 ,3 
    5. ജാതികൾക്കു പ്രാവാചകനായി നിയമിച്ചത് ആരെ ?------------- യിരെമ്യായാവിനെ 1:5 
    6. "ഞാൻ ബാലൻ എന്ന് നീ പറയരുത് " എന്ന് യഹോവ പറഞ്ഞതാരോട് ?------------- 1:6 
    7. ജാഗ്രത്  വൃക്ഷം ?-------------ബദാം 1:11 
    8. ആദ്യം കണ്ട ദർശനം ?------------- ബദാം  വൃക്ഷത്തിന്റെ കൊമ്പ് 1:11 --- വചനം നിവർത്തിക്കേണ്ടതിന് യഹോവ ജാഗരിച്ചു കൊള്ളും 1:12 
    9. രണ്ടാം പ്രാവശ്യം കണ്ട ദർശനം ?-------------തിളക്കുന്ന കലം വടക്കു നിന്ന് പ്രത്യക്ഷമായി വരുന്നു 1:13 
    10. യിസ്രായേല്യരുടെ നേരുകയെ തകർത്തുകളഞ്ഞവർ ആർ ?-------------നോഫ്യരും ,തഹ്‌പനേസ്യരും 2:16 
    11. വഴിയിൽ അങ്ങോട്ടും ഇങ്ങോട്ടും വിരിഞ്ഞോടുന്ന പെണ്ണൊട്ടകം ?-------------യിസ്രായേല്യർ 2:23 
    12. പട്ടണങ്ങളുടെ എണ്ണത്തോളം ദേവന്മാർ ഉള്ളവർ ?-------------യെഹൂദാ 2:28 
    13. വിശ്വാസ ത്യാഗിനി -യിസ്രായേൽ 
    14. വിശ്വാസ പാതകി - യെഹൂദാ 3:6 
    15. അനർത്ഥത്തെ പ്രസ്താവിക്കുന്നത് എവിടെ നിന്ന് ?-------------എഫ്രയീം മലമുകളിൽ നിന്ന് 4:15  

    യെഹെസ്കേൽ


    1. എവിടെ വച്ചാണ് യെഹെസ്കേൽ പ്രവാചകന് ദർശനം ഉണ്ടായത് ----? കെബാർ നദിയുടെ തീരത്തു വെച്ച് (1:1).