Tuesday, 4 April 2017

ഇയ്യോബ്


  1. ഇയ്യോബ് വസിച്ചിരുന്ന ദേശം ?---- ഊസ് (1:1).
  2. എത്ര മക്കൾ ഇയ്യോബിന്‌ ഉണ്ടായിരുന്നു ?---- 7 പുത്രന്മാരും 3 പുത്രിമാരും (1 :2 ).
  3. ഇയ്യോബിനുണ്ടായിരുന്ന ആടുകളുടെ എണ്ണം ?---- ഏഴായിരം (1:3 ).
  4. ഇയ്യോബിനുണ്ടായിരുന്ന ഒട്ടകങ്ങളുടെ  എണ്ണം ?---- മൂവായിരം (1:3 ).
  5. ഇയ്യോബിനുണ്ടായിരുന്ന കാളകളുടെ  എണ്ണം ?---- 500 ഏർ കാള  (1:3 ).
  6. ഇയ്യോബിനുണ്ടായിരുന്ന പെൺകഴുതകളുടെ  എണ്ണം ?---- 500  (1:3 ).
  7. ഇയ്യോബിന്റെ കാളകളെയും പെൺകഴുതകളെയും  പിടിച്ചു കൊണ്ട് പോയത് ആര് ?---- ശെബായാർ (1:15).
  8. ഇയ്യോബിന്റെ ആടുകൾ നശിപ്പിക്കപ്പെട്ടത് എങ്ങനെ ?---- ദൈവത്തിന്റെ തീ ആകാശത്തു നിന്ന് വീണ് കത്തി (1:16).
  9. ഇയ്യോബിന്റെ ഒട്ടകങ്ങളെ പിടിച്ചു കൊണ്ടുപോയത് ആര് ?---- കല്ദായർ (1:17).
  10. ഇയ്യോബിന്റെ പുത്രന്മാരും പുത്രിമാരും മരിച്ചത് എങ്ങനെ ?---- മരുഭൂമിയിൽ നിന്ന് ഒരു കൊടുങ്കാറ്റ്‌  വന്നു വീടിനുമേൽ അടിച്ചിട്ട് വീട് മറിഞ്ഞു മക്കളുടെ മേൽ വീണു (1:19 ).
  11. ഇയ്യോബിന്റെ സ്നേഹിതന്മാർ ആരെല്ലാമായിരുന്നു  ?----തേമ്യനായ ഏലിഫസ്,ശൂഹ്യനായ ബിൽദാദ് ,നയമാത്യനായ സോഹാർ(2:10).
  12. നേരുള്ളവർ എവിടെ മുടിഞ്ഞു പോയിട്ടുള്ളൂ"എന്ന് ചോദിച്ചതാര്  ?---- തേമ്യനായഏലിഫസ് (4:1,7).
  13. മനുഷ്യൻ എന്തിനു വേണ്ടിയാണ് ജനിച്ചത്?----കഷ്ടതയ്ക്കായി  (5:7).
  14. രുചിയില്ലാത്തത് എങ്ങനെ തിന്നാമോ എന്നാണ് ഇയ്യോബ് ചോദിക്കുന്നത് ?----ഉപ്പുകൂടാതെ (5:6).
  15. ആശയറ്റവന്റെ വാക്കുകൾ എങ്ങനെയുള്ളതാണ് ?----കാറ്റിനു തുല്യം  (6:26).
  16. ഇയ്യോബിന്റെ പുസ്തകത്തിൽ പറയുന്ന നക്ഷത്രങ്ങൾ ഏതൊക്കെ ?----സപ്തർഷി,മകയിരം,കാർത്തിക  (9:9).
  17. വിപത്ത് നിന്ദ്യം എന്ന് ആരാണ് വിചാരിക്കുന്നത് ?---- സുഖിയൻ (12 :5 ).
  18. ആരാണ് വന്ധ്യത പ്രാപിക്കുന്നത് ?----വഷളന്മാരുടെ കൂട്ടം (15:34).
  19. തീക്കിരയാകുന്നത് എന്ത് ?---- കൈക്കൂലിയുടെ കൂടാരങ്ങൾ (15:34).
  20. ഒരുത്തൻ തന്റെ സ്നേഹിതന്മാരെ കവർച്ചയ്ക്ക്കായി കാണിച്ചു കൊടുത്താൽ എന്ത് സംഭവിക്കും ?---- അവന്റെ മക്കളുടെ കണ്ണ് മങ്ങിപ്പോകും (17:5 ).
  21. മേൽക്കുമേൽ ബലം പ്രാപിക്കുന്നത് ആര് ?----കൈവെടിപ്പുള്ളവൻ(17:9).
  22. പുഴുവിനോട് നീ എന്റെ അമ്മയും സഹോദരിയും എന്ന് പറഞ്ഞതാര് ?----ഇയ്യോബ്(17:14).
  23.  തന്റെ വാക്കുകൾ പാറയിൽ എങ്ങനെ കൊത്തിവെക്കണം എന്നാണു ഇയ്യോബ് പറഞ്ഞത് ?----ഇരുമ്പാണിയും ഈയവും കൊണ്ട് (19:24 ).
  24.  

No comments:

Post a Comment