പുറപ്പാട്
- യാക്കോബിനോട് കൂടെ താന്താന്റെ കുടുംബ സമേതം മിസ്രയീമിൽ വന്ന യിസ്രായേൽ മക്കളുടെ പേരുകൾ ?---രൂബേൻ,ശിമെയോൻ,ലേവി,യെഹൂദാ,യിസ്സാഖാർ,സെബുലൂൻ ,ബെന്യാമീൻ,ദാൻ,നഫ്താലി,ഗാദ് ആശേർ (1:1-4 ).
- യാക്കോബിന്റെ കടിപ്രദേശത്തുനിന്ന് ഉത്ഭവിച്ച ദേഹികൾ?---70 പേർ(1:5 ).
- യിസ്രായേല്‍ മക്കള്‍ ഫറവോനു പണിത സംഭാരനഗരങ്ങള്‍?---പീഥോം , റയംസേസ് (1:11).
- മിസ്രയീമ്യർ യിസ്രായേല്യരുടെ ജീവനെ കൈപ്പാക്കിയത് എങ്ങനെ ?---കളിമണ്ണും,ഇഷ്ടകയും,വയലിലെ സകലവിധ വേലയും സംബന്ധിച്ചുള്ള സകല കാഠിന്യപ്രവർത്തികൾ നിമിത്തം (1:14 ).
- മിസ്രയീംരാജാവ് തെരഞ്ഞെടുത്ത സൂതികര്‍മ്മിണികള്‍ ?---എബ്രായ സൂതികർമ്മിണികൾ ആയ ശിപ്ര ,പൂവാ (1 :15).
- സൂതികർമ്മിണികൾക്ക് ദൈവം കുടുംബവർദ്ധന നൽകിയത് എന്തുകൊണ്ട് ?---അവർ ദൈവത്തെ ഭയപ്പെട്ടതുകൊണ്ട് (1:21 ).
- മോശയെ എത്രമാസം ആണ് അപ്പനമ്മമാര്‍ ഒളിപ്പിച്ചു വച്ചത് ?---3മാസം (3:2).
- മോശ എന്നാ പേരിന്റെ അര്‍ത്ഥം ?---വെള്ളത്തില്‍ നിന്ന് വലിച്ചെടുത്തു (2:10).
- ഒരു മിശ്രയീമ്യനെ അടിച്ചുകൊന്നതിനു ശേഷം മോശ ഒളിവില്‍ പാര്‍ത്തത് എവിടെ ?---മിദ്യാന്‍ ദേശത്ത് (2:15).
- മോശയുടെ അമ്മായപ്പനായ മിദ്യാനിലെ പുരോഹിതനാര് ?---രെഗുവെല്‍ (2:16-21).
- മോശയുടെ ഭാര്യയുടെ പേര് ?---സിപ്പോറ (2:21).
- മോശയുടെ ആദ്യജാതന്‍ ?---ഗേര്‍ശോം (2:22).
- 'ഗേര്‍ശോം' എന്നാ പേരിന്റെ അര്‍ത്ഥം ?---അന്യദേശത്തു പരദേശി (2:22).
- ദൈവത്തിന്റെ പര്‍വ്വതം ?---ഹോരെബ് (3:2).
- മോശയുടെ പിതാവ് ?---അമ്രാം (6:20).
- മോശയുടെ മാതാവ്
?--- യോഖേബേദ് (6:20).
- മോശയുടെ പിതാവിന്റെ ആയുഷ്ക്കാലം
?--- 137(6:20).
- അഹരോന്റെ ഭാര്യ
?--- എലീശേബ (6:23).
- മോശ ഫറവോന് മുന്‍പാകെ നിന്നപ്പോള്‍ എത്ര വയസ്സുള്ളവനായിരുന്നു
?--- 80(7:7).
- അഹരോന് എത്ര വയസ്സുണ്ടായിരുന്നു
?--- 83(7:7).
- ഫറവോന്റെ മുമ്പാകെ വടി നിലത്തിട്ടു അതിനെ സര്‍പ്പമാക്കിയത് ആര്
?--- (7:10).
- എത്രാം ദിവസം ആണ് പെസഹായ്ക്കു വേണ്ടി ആട്ടിന്‍കുട്ടിയെ എടുക്കേണ്ടത്
?--- പത്താം ദിവസം (12:2).
- പെസഹകുഞ്ഞാടിന് എത്ര വയസ്സുണ്ടായിരിക്കേണം
?--- 1 വയസ്സ് (12:5).
- എത്ര ദിവസം വരെ ആട്ടിന്‍കുട്ടിയെ സൂക്ഷിക്കണം
?--- പതിനാലാം തിയതി (12:6).
- യിസ്രായേല്‍മക്കള്‍ യാത്ര പുറപ്പെട്ടത് എവിടെ നിന്ന്
?--- റമസേസില്‍ നിന്ന് സുക്കോത്തിലേക്ക് (12:37).
- യിസ്രായേല്‍ മക്കള്‍ മിസ്രയിമില്‍ എത്ര വര്‍ഷം ജീവിച്ചു
?--- 430(12:40).
- അടിമവീട് ഏതാണ് ?--- മിസ്രയീം (13:3).
- യിസ്രായേല്യര്‍ മിസ്രയീമില്‍ നിന്ന് യാത്ര പുറപ്പെട്ട ദിവസം
?--- ആബീബ് മാസം ഒന്നാം തീയതി (13:4).എത്ര ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം
?--- 7 ദിവസം (13:6).
- കഴുതയുടെ കടിഞ്ഞൂലിനെ ഏത് മൃഗത്തെക്കൊണ്ടാണ് വീണ്ടെടുക്കേണ്ടത്
?--- ആട്ടിന്‍കുട്ടിയെ (13:13).
- യിസ്രായേല്‍മക്കള്‍ എവിടെ പാളയമിറങ്ങിയിരിക്കുമ്പോള്‍ ആണ് ഫരവോനും സൈന്യവും വരുന്നത് കണ്ടത്
?--- കടല്‍ക്കരയില്‍ ബാല്സെഫോനു സമീപം പീഹഹീരോത്തിനു അരികെ(14:9).
- ആളൊന്നിനു എത്ര വീതം മന്ന അളന്നെടുക്കണം എന്നാണ് യഹോവ കല്‍പ്പിച്ചത്
?--- ഇടങ്ങഴി (16:16).
- പത്ത് കല്പനകള്‍ നല്‍കപ്പെട്ടത് എവിടെ വച്ച് ?.......സീനായി പര്‍വ്വതത്തില്‍ വെച്ച്.
- അപ്പനെയോ അമ്മയെയോ ശപിക്കുന്നവനുള്ള ശിക്ഷ എന്ത് ?.............മരണം (22:).
- മോശ എത്ര ദിവസം പര്‍വ്വതത്തില്‍ താമസിച്ചു ?.............40 ദിവസം (24:18).
- സമാഗമന കൂടാരത്തിലെ ഉയരവും നീളവും തുല്യമായ ഉപകരണം ?.............യാഗപീഠം (27:1,2).
- സമാഗമന കൂടാരം നിര്‍മ്മിച്ച ഗോത്രങ്ങള്‍ ഏതൊക്കെ ?.............യെഹൂദാ (31:2-6).
- സമാഗമന കൂടാരത്തിന് എത്ര പലകകള്‍ ഉണ്ടായിരുന്നു ?.............48 (36:20-28).
No comments:
Post a Comment