Monday, 30 July 2012

ഉല്പത്തി

  1. ദൈവം ഏദെന്‍ തോട്ടം ഉണ്ടാക്കിയത്  ഏതു വശത്ത്  ?---- കിഴക്ക് (2:8).
  2. ദൈവം നിര്‍മ്മിച്ച നദി എവിടെ നിന്നാണ് പുറപ്പെട്ടത്‌  ?---- എദേനില്‍ നിന്ന് (2:10).
  3. എദേനില്‍ നിന്നു പുറപ്പെട്ട  ഒന്നാമത്തെ നദിയുടെ പേര്  ?---- പീശോൻ  (2:11).
  4. പീശോന്‍ നദി ഏതു ദേശം ആണ്  ചുറ്റിവരുന്നത്‌  ?---- ഹവീല (2:11).
  5. രണ്ടാം നദിയായ ഗീഹോന്‍ ഏതു ദേശം ആണ് ചുറ്റിവരുന്നത്‌  ?---- കൂശ് ദേശം (2:13).
  6. മുന്നാം നദിയായ ഹിദെക്കേല്‍ ഏതു ദേശമാണ് ചുറ്റിവരുന്നത്  ?---- അശുരിനു കിഴക്കോട്ടു (2:14).
  7. നാലാം നദിയുടെ പേരെന്ത്  ?---- ഫ്രാത്ത് (2:15).
  8. അനുസരണക്കേട് കാണിച്ചതിനുശേഷം ആദാമും,ഹവ്വായും എവിടെയാണ് ഒളിച്ചിരുന്നത്‌  ?---- വൃക്ഷങ്ങളുടെ ഇടയില്‍  (3:8).  
  9. അത്തിയില കൂട്ടിത്തുന്നി ഉടുപ്പുണ്ടാക്കിയത് ആര്  ?---- ആദാമും ഹവ്വയും  (3:7).
  10. തോല്‍  കൊണ്ട് ഉടുപ്പുണ്ടാക്കിയത് ആര്  ?----  യാഹോവയാം ദൈവം (3:21).
  11. ദൈവം എദേന്‍തോട്ടത്തിന് കാവല്‍ നിര്‍ത്തിയത്ആരാണ്  ?---- കെരുബുകളെ (3:24).
  12. കെരുബുകളുടെ ആയുധം  ?----  തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിര്‍ത്തി (3:24).
  13. ആദ്യ സഹോദരങ്ങള്‍  ?---- കയീനും,ഹാബേലും (4:2).
  14. അനുജനായ ഹാബെലിനെ കയീന്‍ കൊന്നത് എവിടെ വെച്ച്  ?---- വയലില്‍ വെച്ച് (4:8).
  15. ഞാന്‍ എന്റെ അനുജന്റെ കാവല്ക്കരാനോ  എന്ന് ചോദിച്ചത് ആര്‍  ?---- കയീന്‍ (4:9).
  16. കയീനെ കൊല്ലുന്നവന് എത്രയിരട്ടി പകരം കിട്ടും എന്നാണ് ദൈവം കല്‍പ്പിച്ചത്  ?---- 7 ഇരട്ടി (4:15).
  17. കയീന്‍ എവിടെയാണ് ചെന്ന് പാര്‍ത്തത്‌  ?---- എദേനു കിഴക്ക് നോദ്‌ദേശത്ത് (4:16).
  18. കയീന്റെ മകന്‍  ?---- ഹാനോക്ക് (4:18).
  19. ലാമേക്കിന്റെ ഭാര്യമാര്‍  ?----  ആദായും, സില്ലാ (4:19).
  20. കൂടരവാസികളുടെയും പശുപാലകരുടെയും പിതാവ്  ?----  യാബാല്‍ (4:20).
  21. യാബാലിന്റെ മാതാപിതാക്കള്‍  ?----  ലമേക്ക്&ആദാ (4:19).
  22. കിന്നരവും വേണുവും ഉപയോഗിക്കുന്നവരുടെ പിതാവ്  ?----  യൂബാല്‍ (4:20).
  23. യുബാലിന്റെ മാതാപിതാക്കള്‍ ?---- ലമേക്ക് &ആദാ(4:21).
  24. ചെമ്പുകൊണ്ടും ഇരുമ്പ് കൊണ്ടും ആയുധം തീര്‍ക്കുന്നവരുടെ പിതാവ്  ?---- തൂബല്‍ കയീന്‍ (4:22).
  25. തുബാല്‍ കയീന്റെ മാതാപിതാക്കള്‍  ?---- ലമേക്ക്&സില്ല (4:22)
  26. നയമായുടെ  മാതാപിതാക്കള്‍  ?----ലാമേക്ക്&സില്ല  (4:23).
  27. ലാമെക്കിനു എത്ര മക്കള്‍ ഉണ്ടായിരുന്നു  ?---- 3പുത്രന്മാരും 1പുത്രിയും (4:19-23).
  28. ആദാമിന്റെ മൂന്നമത്തെ മകന്‍  ?----  ശേത്ത് (4:25).
  29. ശേത്തിന്റെ മകന്‍  ?---- എനോശു (4:26).
  30. ആരുടെ കാലത്താണ് യഹോവയുടെ നാമത്തില്‍ ആരാധന തുടങ്ങിയത്  ?----  എനോശിന്റെ കാലത്ത് (:).
  31. എത്രാമത്തെ വയസ്സിലാണ് ആദാമിന് ശേത്ത്  ജനിക്കുന്നത്  ?----  130 (5:3).
  32. ആദമിന്റെ ആയുഷ്ക്കാലം  ?----  930 സംവത്സരം (5:5).
  33. ശേത്തിന്റെ ആയുഷ്ക്കാലം  ?----  912സംവത്സരം (5:7).
  34. എനോശിന്റെ ആയുഷ്ക്കാലം  ?----  905 സംവത്സരം (5:11).
  35. യാരേദിന്റെ മകന്‍  ?---- ഹാനോക്ക് (4:18).
  36. ദൈവം എടുത്തുകൊണ്ടതിനാല്‍ കാണാതായത് ആര്  ?----  ഹാനോക്ക് (5:24).
  37. നോഹയുടെ പിതാവ്  ?----  ലാമേക്ക് (6:29).
  38. നോഹയുടെ മക്കള്‍  ?---- ശേം ,ഹാം, യാഫെത്ത്  (5:32).
  39.  എത്ര  വർഷം ആയി മനുഷ്യന്റെ ആയുസ്സിനെ ചുരുക്കും എന്നാണ് യഹോവ അരുളിചെയ്തത്  ?----  120 സംവത്സരം  (6:3).
  40. പെട്ടകം ഉണ്ടാക്കിയത് ഏതു മരം കൊണ്ട്  ?----  ഗോഫെര്‍ (6:14).
  41. പെട്ടകത്തിന് എത്ര അറകൾ ഉള്ളതായിരുന്നു  ?----  6 അറകൾ  (6:14 ).
  42. നോഹയുടെ പെട്ടകം എത്ര നിലകള്‍ ഉള്ളതായിരുന്നു  ?---- 3 നിലകള്‍ (6:18).
  43. പെട്ടകത്തിന്റെ അളവുകള്‍?---- നീളം-300 മുഴം,വീതി -50മുഴം, ഉയരം -30മുഴം  (6:15).
  44. പെട്ടകത്തിന്റെ കിളിവാതില്‍ എവിടെ ആയിരിക്കണം എന്നാണ് ദൈവം കല്‍പ്പിച്ചത്  ?---- പെട്ടെകത്തിന്റെ മേല്‍നിന്നു ഒരു മുഴം താഴെ (6:16).
  45. ശുദ്ദിയുള്ള മൃഗങ്ങള്‍ എത്ര  ?----  ആണും പെണ്ണുമായി ഏഴു വീതം (7:2).
  46. ശുദ്ദിയില്ലാത്തമൃഗങ്ങള്‍  ?----  ആണും പെണ്ണുമായി 2 വീതം (7:2).
  47. മഴ എത്രദിവസം പെയ്തു  ?---- 40രാവും 40 പകലും(7:4).
  48. ജലപ്രളയം ഉണ്ടായപ്പോള്‍ നോഹയ്ക്ക് എത്ര വയസ്സായിരുന്നു  ?----  600(7:6).
  49. പെട്ടകത്തില്‍ എത്ര പേരുണ്ടായിരുന്നു  ?----  8 പേര്‍ (7:7).
  50. നോഹയും കുടുംബവും മറ്റു ജീവജാലങ്ങളും പെട്ടകത്തില്‍ കടന്നതിനു ശേഷം എത്രാം ദിവസം മുതല്‍ ആണ് ജലപ്രളയം തുടങ്ങിയത്  ?----  7 ദിവസം (7:10).
  51. ഭൂമിയിൽ ജലപ്രളയം ഉണ്ടായത് എത്ര ദിവസം ?----  40  ദിവസം (7:17 ).
  52. വെള്ളം എത്ര ദിവസം പൊങ്ങിക്കൊണ്ടിരുന്നു  ?----  150 ദിവസം (7:24).
  53. എന്നാണ് ജലപ്രളയം തുടങ്ങിയത്  ?---- നോഹയുടെ ആണ്ടിന്റെ അറുന്നുറാം സംവത്സരത്തിന്റെ രണ്ടാം മാസം പതിനേഴാം തീയതി (7:11).
  54. എങ്ങനെയാണ് യഹോവ മഴ നിർത്തിയത്  ?---- ഭൂമിയിലെങ്ങും ഒരു കാറ്റടിപ്പിച്ചു(8:1 ).
  55. പെട്ടകം ഉറച്ചത് എവിടെ  ?---- അരാരത്തു പര്‍വ്വതത്തില്‍ (8:4).
  56. പെട്ടകം ഉറച്ചത് എന്ന് ?----  ഏഴാം മാസം പതിനേഴാം തീയതി (8 :4).
  57. എത്ര ദിവസം കഴിഞ്ഞാണ് വെള്ളം കുറഞ്ഞു തുടങ്ങിയത്  ?----150 ദിവസം (8:3).
  58. ജലപ്രളയത്തിനു ശേഷം പർവ്വത  ശിഖരങ്ങൾ കണ്ടു തുടങ്ങിയത് എന്ന് മുതലാണ്‌  ?---- 10-)o  മാസം ഒന്നാം തീയതി ( 8:5).
  59. നോഹ പെട്ടകത്തിന്റെ കിളിവാതിൽ തുറന്നത് എന്നാണു  ?----പർവ്വതശിഖരങ്ങൾ കണ്ടു 40 ദിവസങ്ങൾക്കു  ശേഷം (8:6).
  60. നോഹ പെട്ടകത്തില്‍ നിന്ന് വെള്ളം കുറഞ്ഞോ എന്ന് നോക്കിവരുവാനായി ആദ്യം ഏതു പക്ഷിയെയാണ് തുറന്നുവിട്ടത്  ?---- മലങ്കാക്കയെ (8:7).
  61. രണ്ടാമത് ഏതു പക്ഷിയാണ് നോഹ തുറന്നുവിട്ടത്  ?---- ഒരു പ്രാവിനെ (8:8).
  62. ഭൂമിയിൽ വെള്ളം വറ്റിപോയത് എന്നാണു ?----അറുന്നൂറ്റി ഒന്നാം സംവത്സരം ഒന്നാം  മാസം ഒന്നാം   തീയതി (8:13).
  63. എപ്പോഴാണ് നോഹയും കുടുംബവും മറ്റു ജീവജാലങ്ങളും പെട്ടകത്തിന് പുറത്തിറങ്ങിയത്  ?----  അറുന്നൂറ്റി ഒന്നാം സംവത്സരം രണ്ടാം മാസം പതിനേഴാം  തീയതി (8:13,14).
  64. മനുഷ്യൻറെ  നിരൂപണങ്ങൾ എപ്പോൾ മുതലാണ്‌ ദോഷമാകുന്നത് ?----ബാല്യം മുതൽ തന്നെ  (8:22).
  65. വിതയും കൊയ്ത്തും,  ശീതവും ഉഷ്ണവും, വേനലും വർഷവും,രാവും പകലും, എത്ര നാൾ കൂടി ഉണ്ടാകും എന്നാണു യഹോവ അരുളിചെയ്തത് ?----ഭൂമി ഉള്ള കാലത്തോളം  (8:22). 
  66. ആരുടെ കാലത്താണ് മാംസം ഭക്ഷിക്കുവാന്‍ ദൈവം അനുവാദം നല്‍കിയത് ?----നോഹ (9:3).
  67. പ്രാണന്‍ എവിടെ ഇരിക്കുന്നു  ?---- രക്തത്തില്‍(9:4).
  68. ഇനി ജലപ്രളയത്താല്‍ നശിപ്പിക്കയില്ല എന്നതിന് ദൈവം കൊടുത്ത അടയാളം എന്ത്  ?----  മഴവില്ല് (9:13).
  69. നോഹയുടെ ഇളയ മകൻ  ?----ഹാം (9:24).
  70. ജലപ്രളയത്തിനു ശേഷം നോഹ ഉണ്ടാക്കിയ തോട്ടം  ?----  മുന്തിരി തോട്ടം(9:20).
  71. ആരുടെ  ദൈവമായ യഹോവ സ്തുതിക്കപ്പെട്ടവൻ  എന്നാണ് നോഹ പറയുന്നത് ?---- ശേമിന്റെ  ദൈവമായ യഹോവ (9:26).
  72. യാഫെത്ത് എവിടെ വസിക്കുമെന്നാണ്‌ നോഹ പറയുന്നത് ?---- ശേമിന്റെ കൂടാരങ്ങളിൽ ‍(9:26 ).
  73. ജലപ്രളയത്തിനു ശേഷം നോഹ എത്രകാലം ജീവിച്ചിരുന്നു  ?----350വര്ഷം (9:28).
  74. നോഹ ശപിച്ച വ്യക്തി ആര്  ?----കനാന്‍  (9:18-25).
  75. നോഹയുടെ ആയുഷ്ക്കാലം എത്ര  ?---- 950വര്ഷം(9:29).
  76. കൂശിന്റെയും,കനാന്റെയും മിസ്രയീമിന്റെയും പിതാവ്  ?---- ഹാം (10:6).
  77. കൂശിന്റെ മകന്‍  ?---- നിമ്രോദ് (10:9).
  78. ഭൂമിയിലെ ആദ്യത്തെ വീരന്‍  ?---- നിമ്രോദ് (10:9)
  79. നിമ്രോദിന്റെ രാജ്യത്തിൻറെ ആരംഭം എവിടെ ആയിരുന്നു ?---- ശിനാർ ദേശത്ത്  ബാബേൽ ,ഏരേക്കു ,അക്കാദ്,കൽനേ എന്നിവയായിരുന്നു (10:10).
  80. നിമ്രോദിന്റെ  കാലത്തെ മഹാനഗരം ?---- രേസൻ (10:12 ).
  81. രേസൻ  മഹാ നഗരം എവിടെ സ്ഥിതി ചെയ്യുന്നു ?---- നിനവേക്കും കാലഹിന്നും  നടുക്ക് (10:12).
  82. ഭൂവാസികള്‍ പിരിഞ്ഞുപോയത് ആരുടെ കാലത്താണ്  ?---- പേലെഗിന്റെ കാലത്ത് (10:25)
  83. പെലെഗിന്റെ സഹോദരൻ ?----യൊക്താൻ (10 :25).
  84. പെലെഗിന്റെയും യൊക്താന്റെയുംപിതാവ് ആരായിരുന്നു?----ഏബെർ  (10 :26).
  85. യൊക്താന്റെ വാസസ്ഥലം എവിടെ ആയിരുന്നു ?----മേശാ തുടങ്ങി കിഴക്കൻ മലയായ സെഫാർ വരെയായിരുന്നു (10:30).
  86. എവിടെയാണ് മനുഷ്യര്‍ ഗോപുരം പണിവാന്‍ തുടങ്ങിയത്  ?---- ശിനാര്‍ ദേശം  (11:1).
  87. ദൈവം ഭാഷ കലക്കി കളഞ്ഞത് എവിടെ വെച്ച്  ?----ബാബേലില്‍ (11:9).
  88. നോഹ മുതൽ  അബ്രഹാം വരെ എത്ര തലമുറയാണ്  ?----11(11:1-27).
  89. ഒരേ പ്രായത്തിൽ മരിച്ച അപ്പനും മകനും?---- പേലെഗ്&രെയൂ (11:18-22 ). 
  90. അബ്രഹാമിന്റെ പിതാവിന്റെ പേര്  ?----തേരഹ് (11:27). 
  91. തേരേഹിന് എത്രാമത്തെ വയസ്സിൽ ആണ് മക്കൾ ജനിച്ചത് ?---- 70-)0 വയസ്സിൽ (11:26 ). 
  92. അബ്രഹാമിന്റെ സഹോദരങ്ങള്‍  ?----നാഹോര്‍,ഹാരാന്‍ (11:26).
  93. തെരഹിന്റെ പുത്രന്മാരില്‍ ജന്മദേശത്ത് വെച്ച് തന്നെ മരിച്ചതാര് ?---- ഹാരാന്‍ (11:26)
  94. ലോത്തിന്റെ പിതാവ്  ?----ഹാരാന്‍ (11:27).
  95. തേരഹിന്റെ ആയുഷ്ക്കാലം  ?----205 സംവത്സരം (11:32).
  96. നാഹോരിന്റെ ഭാര്യ  ?----മില്‍ക്ക (11:28).
  97. അബ്രഹാമിന്റെ ജന്മദേശം  ?----കല്‍ദയരുടെ പട്ടണമായ ഊര്‍ (11:28).
  98. മിക്കയുടെയും യിസ്കയുടെയും അപ്പൻ ?----ഹാരാൻ (11:29).  
  99. 'നിന്നെ അനുഗ്രഹിക്കുന്നവരെ ഞാന്‍ അനുഗ്രഹിക്കും ,നിന്നെ ശപിക്കുന്നവരെ ഞാന്‍ ശപിക്കും' എന്ന് ദൈവം ആരോടാണ് അരുളിചെയ്തതു  ?----അബ്രാഹാമിനോടു (12:3).
  100. ഹാരാനില്‍ നിന്നു പുറപ്പെട്ടപ്പോള്‍ അബ്രഹാമിന് എത്ര വയസ്സായിരുന്നു  ?----75 വയസ്സ് (12:6).
  101. തനിക്കു ദൈവം പ്രത്യക്ഷമായ സ്ഥലത്ത് യാഗപീഠം ആദ്യമായി പണിത വ്യക്തി ?---- അബ്രഹാം (12:7)
  102. ഊരില്‍ നിന്ന് പുറപ്പെട്ട അബ്രഹാമും കുടുംബവും എവിടെയാണ് ചെന്നെത്തിയത്  ?----കനാനില്‍ (12:8).
  103. കനാന്‍ദേശത്ത് ക്ഷാമം ഉണ്ടായപ്പോള്‍ അബ്രഹാം എവിടെയാണ് ചെന്ന് താമസിച്ചത്  ?----മിസ്രയീം (12:10).
  104. അബ്രഹാമിനും ലോത്തിനും ഒന്നിച്ചു പാര്‍ക്കുവാന്‍ കഴിയാതിരുന്നത് എന്തുകൊണ്ട്  ?----സമ്പത്ത് വളരെ ഉണ്ടായിരുന്നത് കൊണ്ട് (13:6).
  105. ലോത്ത് തെരഞ്ഞെടുത്ത സ്ഥലം  ?----യോര്‍ദ്ദാനരികെയുള്ള പ്രദേശം(സോദോം-ഗോമേര ) (13:10).
  106. സോദോംഗോമേര എങ്ങനെയുള്ള ദേശം ആയിരുന്നു  ?----അത് യഹോവയുടെ തോട്ടം പോലെയും ,മിസ്രയീം ദേശം പോലെയും ഉള്ള ദേശം ആയിരുന്നു (13:10).
  107. അബ്രഹാം രണ്ടാമത് യാഗപീഠം പണിത സ്ഥലം 
  108. ഇന്നത്തെ ഉപ്പുകടലിന്റെ സ്ഥാനത്ത് ഉണ്ടായിരുന്ന താഴ്വര ?----സിദ്ദീം താഴ്വര (14:3)
  109. ലോത്തിനെ ബദ്ദനാക്കി കൊണ്ട് പോയപ്പോള്‍,ആബ്രഹാം എത്ര അഭ്യാസികളുമായി ചെന്നാണ് അവരെ തിരികെ കൊണ്ട് വന്നത്  ?----318(14:14).
  110. ലോത്തിനെയും അവന്റെ സമ്പത്തിനെയും,സ്ത്രീകളെയും മടക്കികൊണ്ട്‌ വന്നപ്പോള്‍ എവിടെ വെച്ചാണ് സോദോം രാജാവ് അബ്രഹാമിനെ എതിരേറ്റത്  ?----രാജതാഴ്വര എന്നാ ശാവേതാഴ്വര (14:17).   
  111. ശാലേം രാജാവാര്  ?----മല്ക്കിസേദേക്ക് (14:18).
  112. അത്യുന്നതാനായ ദൈവത്തിന്റെ പുരോഹിതന്‍ ആര്  ?----മലക്കിസെദേക്ക് (14:18).
  113. അബ്രഹാമിന്റെ ദാസനായ എല്യേസര്‍ ഏതു നാട്ടുകാരനായിരുന്നു ?----ദമ്മേശേക്ക് (15:2).
  114. ഹാഗാര്‍ ഏതു നാട്ടുകാരിയായിരുന്നു  ?----മിസ്രയീം (16:1).
  115. യഹോവയുടെ ദൂതൻ ഹാഗറിന് ആദ്യം പ്രത്യക്ഷപ്പെട്ട സ്ഥലം ?----മരുഭൂമിയിൽ ശൂരിനു പോകുന്ന വഴിയിലെ നീരുറവിൻ അരികിൽ (16:7).
  116. യിശ്മായേൽ എന്ന വാക്കിന്റെ അർത്ഥം ?----യഹോവ എന്റെ സങ്കടം കേട്ടു (16:11).
  117. യിശ്മായേൽ എങ്ങനെയുള്ള മനുഷ്യൻ ആണ് എന്നാണ് യഹോവയുടെ ദൂതൻ ഹാഗരിനോട് പറഞ്ഞത് ?----കാട്ടു കഴുതയെപോലെയുള്ള മനുഷ്യൻ (16:12).
  118. 'ബേർ ലഹയീ രോയി' എന്നത് എന്തിൻറെ പേരായിരുന്നു ?----ഹാഗാറിനു ദൂതൻ പ്രത്യക്ഷപ്പെട്ട സ്ഥലത്തിന് അരികെയുള്ള കിണറിന്റെ  പേരായിരുന്നു (16:14).
  119. ബേർ ലഹയി രോയി  എന്നാ വാക്കിന്റെ അർത്ഥം ?----ദൈവമേ നീ എന്നെ കാണുന്നു (16:14).
  120. 'ബേർ ലഹയീ രോയി' എന്നത് എവിടെ സ്ഥിതി ചെയ്യുന്നു ?----കാദേശിനുംബെരേദിനും മദ്ധ്യേ  (16:14).
  121. യിശ്മായേല്‍ ജനിച്ചപ്പോള്‍ അബ്രാമിന് എത്ര വയസ്സ് ഉണ്ടായിരുന്നു  ?----86വയസ്സ് (16:16).
  122. അബ്രാം എന്നപേര് അബ്രഹാം എന്നാക്കി മാറ്റിയപ്പോൾ അബ്രഹാമിന് എത്രവയസ്സുണ്ടായിരുന്നു  ?----99 വയസ്സ് (17:5).
  123. പുരുഷപ്രജയൊക്കെയും എത്രാം നാൾ പരിച്ഛെദന ഏൽക്കണം എന്നാണ് യാഹോവയാം ദൈവം അബ്രഹാമിനോട് അരുളി ചെയ്തത്  ?----ഏട്ടാം നാൾ (17:12). 
  124. അബ്രഹാം പരിചേദന ഏറ്റപ്പോള്‍ എത്ര വയസ്സുള്ളവനായിരുന്നു  ?----99 വയസ്സ് (17:24).
  125. യിശ്മായേല്‍ പരിച്ഛെ ദന ഏറ്റപ്പോള്‍ എത്രവയസ്സുള്ളവനായിരുന്നു  ?----13(17 :26).
  126. തൻറെ അടുക്കൽ വന്ന മൂന്ന് പുരുഷന്മാരോട് താൻ എന്ത് കൊണ്ടുത്തരാം എന്ന് പറഞ്ഞാണ് അബ്രഹാം തന്റെ കൂടാരത്തിലേക്കു പോയത് ?----ഒരു മുറി അപ്പം (18 :5). 
  127. അബ്രഹാമിന്റെ അടുക്കൽ  വന്ന പുരുഷന്മാർ എങ്ങോട്ടേക്കാണ് തിരികെ പോയത് ?----സോദോമിലേക്ക് (18 :22). 
  128. എവിടേക്ക് ഒടിപ്പോകുവാന്‍ ആണ് ദൂതന്മാര്‍ ലോത്തിനോടു പറഞ്ഞത്  ?----പര്‍വ്വതത്തിലേക്കു (19:18).
  129. ലോത്ത് ഓടിപ്പോയത് എങ്ങോട്ട്  ?----സോവരിലേക്ക് (19:22).
  130. കനാന്‍ ദേശത്ത് നിന്ന് പുറപ്പെട്ട അബ്രഹാം എവിടെയാണ് ചെന്ന് താമസിച്ചത്  ?----ഗെരാരില്‍ (20:1).
  131. ഗെരാർ എവിടെ സ്ഥിതി ചെയ്യുന്നു ?----കാദേശിനും ശൂരിനും മദ്ധ്യേ 20:1 ). 
  132. ദൈവം സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട,ഗെരാര്‍ രാജാവ്  ?----അബീമാലേക്ക് (20:2).
  133. അബ്രഹാമും സാറയും തമ്മിലുള്ള മറ്റൊരു ബന്ധം  ?----സഹോദരി (അബ്രഹാമിന്റെയും സാറയുടെയും പിതാവ് ഒന്ന് അമ്മ വേറെ (20:12).
  134. യിസ്സഹാക്ക് ജനിച്ചപ്പോള്‍ അബ്രഹാമിന് എത്ര വയസ്സ് ആയിരുന്നു  ?----100(21:6).
  135. എത്രാം ദിവസ്സം ആണ് യിസ്സഹാക്ക് പരിച്ചേദന ഏറ്റത്  ?----എട്ടാം ദിവസം (21:5).
  136. അബ്രഹാം ഹാഗറിനെ പറഞ്ഞയച്ചപ്പോള്‍ എന്തൊക്കെ കൊടുത്താണ് വിട്ടത്  ?----അപ്പവും ഒരു തുരുത്തി വെള്ളവും(21:14).
  137. ഏതു മരുഭൂമിയിലേക്ക് ആണ് ഹാഗര്‍ കുട്ടിയും ആയി പോയത്  ?----ബേര്‍ -ശേബ മരുഭൂമിയിലേക്ക് (21:14).
  138. യിശ്മായെലിനു എത്ര വയസ്സുണ്ടായിരുന്നു  ?----ഏകദേശം 14 വയസ്സിനു മേല്‍ (16:16,21:6).
  139. അബീമാലേക്കിന്റെ  സേനാധിപതി ആരായിരുന്നു ?---- പീക്കോൽ21:22 ) .
  140. യിശ്മായേല്‍ പിന്നീട് എവിടെയാണ് താമസിച്ചിരുന്നത്  ?----പാരാന്‍ മരുഭൂമിയിലേക്ക് (21:20).
  141. അബ്രഹാം പിചുലവൃക്ഷം നട്ടത് എവിടെ  ?----ബേര്‍ -ശേബ (21:33).
  142. തന്റെ മകനെ യാഗം കഴിക്കുവാനായി അബ്രാഹാമിനോടു ദൈവം കല്പിച്ച ദേശം ഏതു  ?----മോരിയ മല (22:2)
  143. എത്രപേരാണ് യാഗം കഴിക്കുവാനായി അബ്രഹാമിനോടൊപ്പം മോരിയ ദേശത്തേക്ക് പുറപ്പെട്ടത്‌  ?----യിസ്സഹാക്കും,ബാല്യക്കാര് രണ്ടു പേരും (22:3).
  144. മോരിയ ദേശത്തേക്ക് എത്ര ദിവസത്തെ വഴിദൂരം ഉണ്ടായിരുന്നു  ?----3 ദിവസത്തെ (22:4).
  145. യിസ്സഹാക്കിനു പകരം യാഗമായത് ആര്  ?----ആട്ടുകൊറ്റന്‍ (22:13).
  146. യാഗം കഴിച്ച സ്ഥലത്തിന് അബ്രഹാം ഇട്ട പേരെന്ത്  ?----യഹോവ-യിരെ (22:14).
  147. അബ്രഹാമിന്റെ സഹോദരനായ നാഹോരിനു എത്ര മക്കള്‍ ഉണ്ടായിരുന്നു ?----12 (22:20-24).
  148. മില്ക്കയ്ക്കു എത്ര മക്കൾ ഉണ്ടായിരുന്നു ?---- 8 മക്കൾ (22:23).
  149. നഹോരിന്റെ വെപ്പാട്ടി ?---- രെയൂമ (22:24).
  150. രെയൂമയ്ക്കു എത്ര മക്കൾ ഉണ്ടായിരുന്നു ?---- 4 മക്കൾ (22:24).
  151. അരാമിന്റെ പിതാവ്?---- കെമുവെൽ (22:23).
  152. സാറയുടെ ആയുഷ്ക്കാലം  ?----127 വയസ്സ് (23:1).
  153. എവിടെ വെച്ചാണ് സാറ മരിച്ചത്  ?----ഹെബ്രോന്‍ എന്നാ കിര്‍യ്യത്തര്‍ബ്ബ (23:2).
  154. സാറയെ എവിടെയാണ് അടക്കം ചെയ്തത്  ?----മക്പേല ഗുഹയില്‍ (23:19).
  155. മക്പേലാ ഗുഹയും നിലവും ആരുടെ കൈവശം ആയിരുന്നു ?---- ഹിത്യനായ സോവരിന്റെ മകൻ എഫ്രാന്റെ കൈവശം (23:8).
  156. എന്ത് വിലയ്ക്കാണ് അബ്രഹാം മക്പേലാ ഗുഹകൈവശമാക്കിയത്  ?----400 ശേക്കൽ വെള്ളി  (23:16 ).
  157. എല്യേസര്‍ യിസ്സഹാക്കിനു ഭാര്യയെ അന്വേഷിപ്പാന്‍ എവിടെക്കാണ്‌ പോയത്  ?----മോസപ്പൊത്ത്യാമയില്‍ നാഹോരിന്റെ പട്ടണത്തില്‍ (24:10).
  158. യിസ്സഹാക്കിനു വേണ്ടി കണ്ടെത്തിയത് ആരെ ?----നഹോരിന്റെ മകനായ ബെഥുവേലിന്റെ മകളായ റിബെക്ക (24:15).
  159. റിബേക്കയുടെ സഹോദരന്‍  ?----ലാബാന്‍ (24:29).
  160. സാറയുടെ മരണശേഷം അബ്രഹാം വിവാഹം ചെയ്തത് ആരെ  ?----കെതുറ (25:1).
  161. അബ്രഹാമിന് എത്ര മക്കള്‍ ഉണ്ടായിരുന്നു  ?----8(16:16,21:6,25:1-4).
  162. അബ്രഹാമിന്റെ ആയുഷ്ക്കാലം  ?----175(25:7).
  163. യിസ്സഹാക്ക് എവിടെയാണ് ചെന്ന് പാര്‍ത്തതു  ?----ബേര്‍ -ലഹയീ-രോയി (25:11).
  164. യിസ്മായെലിനു എത്ര മക്കള്‍ ഉണ്ടായിരുന്നു  ?----12(25:13,14).
  165. യിശ്മായേലിന്റെ ആയുഷ്ക്കാലം  ?----137 സംവത്സരം (25:17).
  166. യിസ്സഹാക്കിനു എത്ര വയസ്സുള്ളപ്പോള്‍ ആണ് വിവാഹം ചെയ്തത്  ?----40(25:20).
  167. യിസ്സഹാക്കിന്റെ മക്കള്‍  ?----എശാവ് ,യാക്കോബ് (25:26).
  168. ക്ഷാമം ഉണ്ടായപ്പോൾ യിസ്സഹാക്ക് എവിടേക്കാണ്  പോയത് ?---- ഗെരാരിൽ ഫെലിസ്ത്യ രാജാവായ അബീമലേക്കിന്റെ അടുക്കലേക്ക്‌ (26:1 ).
  169. എശേക്ക്,സിത്നാ,രെഹോബോത്ത്  എന്നീ പേരുകൾ എന്തിന്റെആയിരുന്നു  ?---- യിസ്സഹാക്ക് ഗെരാർ താഴ്വരയിൽ കുഴിച്ച കിണറുകൾ ആണിത് (26:20-22).
  170. യിസ്സഹാക്ക് ഗെരാരിൽ നിന്ന് എവിടെക്കാണ്‌ പോയത് ?---- ബേർ -ശേബ (26:23).
  171. ബേർ -ശേബയിൽ കുഴിച്ച കിണറിന്റെ പേര് ?---- ശിബ (26:33).
  172. എത്ര വയസ്സ് ഉള്ളപ്പോൾ ആണ് എശാവ് വിവാഹിതൻ ആയത് ?---- 40 വയസ്സുള്ളപ്പോൾ (26:34).
  173. ഏശാവിന്റെ ഭാര്യമാർ ?---- ഹിത്യരായ ബേരിയുടെ മകൾ യെഹൂദിത്ത്, എലോന്റെ മകൾ ബാസമത്ത്പിന്നെ ശ്മായേലിന്റെ മകളായ മഹലത്ത്   (26:34,28:9 ).
  174. ഏശാവിന്റെ ആയുധങ്ങൾ ?---- വില്ലും,പൂണിയും (27:3).
  175. എത്ര ആട്ടിൻകുട്ടികളെ കൊണ്ടുവരുവാനാണ് റെബേക്ക യാക്കോബിനോടു പറഞ്ഞത് ?---- 2 കോലാട്ടിൻകുട്ടികളെ (27:9).
  176. ലൂസ് എന്നാ പട്ടണത്തിന്റെ മറ്റൊരു പേര് ?---- ബെഥേൽ (28:19).
  177. റെബേക്കയുടെ സഹോദരനായ ലാബാന്റെ പുത്രിമാർ ആരൊക്കെ ?---- ലേയ  രാഹേൽ (29:16).
  178. ലേയയുടെ ദാസി ?---- സില്പ (29:24 ).
  179. റാഹേലിന്റെ ദാസി ?---- ബിൽഹാ (29:30).
  180. രൂബേൻ-?---- യഹോവ എന്റെ സങ്കടം കണ്ടു ഇപ്പോൾ എന്റെ ഭർത്താവ് എന്നെ സ്നേഹിക്കും  (29:32).
  181. ശിമെയോൻ ?---- ഞാൻ അനിഷ്ട  എന്ന് യഹോവ കേട്ടതുകൊണ്ടു ഇവനെയും എനിക്ക് തന്നു (29:33 ).
  182. ലേവി ?---- എന്റെ ഭർത്താവ് എന്നോട് പറ്റിച്ചേരും (29:34).
  183. യെഹൂദ ?---- ഞാൻ യഹോവയെ സ്തുതിക്കും  (29:35).
  184. ദാൻ ?----  ദൈവം എനിക്ക് ന്യായം നടത്തി എന്റെ അപേക്ഷ കേട്ടു (30:6).
  185. നഫ്താലി ?---- വലിയോരു പോർ പൊരുതു ജയിച്ചു (30:8).
  186. ഗാദ് ?---- ഭാഗ്യം (30:11).
  187. ആശേർ ?---- ഞാൻ ഭാഗ്യവതി സ്ത്രീകള് എന്നെ ഭാഗ്യവതി എന്ന് പറയും (30:14 ).
  188. യിസ്സാഖാർ ?---- ദൈവം എനിക്ക് കൂലി തന്നു (30:18 ).
  189. സെബുലൂൻ ?---- ദൈവം എനിക്ക് ഒരു നല്ല ദാനം തന്നിരിക്കുന്നു (30:20).
  190. യൊസെഫ് ?---- ദൈവം എന്റെ നിന്ദ നീക്കികളഞ്ഞിരിക്കുന്നു (30:24).
  191. ലേയയുടെ മക്കൾ ?---- രൂബേൻ, ശിമെയോൻ,ലേവി,യെഹൂദ,യിസ്സാഖാർ സെബുലൂൻ, ദീന .
  192. സില്പയുടെ മക്കൾ ?---- ദാൻ,നഫ്താലി .
  193. ബിൽഹയുടെ മക്കൾ ?---- ഗാദ്,ആശേർ .
  194. രഹേലിന്റെ മക്കൾ ?---- യൊസേഫ്,ബെന്യാമീൻ .
  195. ലാബാന്റെ ആടുകളെ മേയിച്ചു വന്നത് ആര്‍ ?---റാഹേല്‍ (29:9).
  196. ലാബാന്‍ യാക്കോബിന്റെ ആരായിരുന്നു  ?---അമ്മയുടെ സഹോദരന്‍ (29:10).
  197. ലാബാന്റെ മക്കളുടെ പേരെന്ത്  ?---ലേയ ,റാഹേല്‍ (9:16).
  198. യാക്കോബ് സ്നേഹിച്ചതാരെ  ?---റാഹേലിനെ (29:18).
  199. റാഹേലിനെ വേണ്ടി എത്ര വര്‍ഷം  സേവിക്കാം എന്നാണ് യാക്കോബ് പറഞ്ഞത്  ?---7 വര്‍ഷം (29:18).
  200. യാക്കോബിന്റെ ആദ്യ ജാതന്‍  ?---രൂബേന്‍ (29:31).
  201. ലേവി എന്നാ വാക്കിന്റെ അര്‍ത്ഥം  ?---പറ്റിച്ചേരും (30:34).
  202. യെഹൂദാ എന്നാ വാക്കിന്റെ അര്‍ത്ഥം  ?---യഹോവയെ സ്തുതിക്കും (30:35).
  203. റാഹേലിന്റെ ദാസിയായ ബില്‍ഹയുടെ മക്കള്‍  ?---2,ദാന്‍,നഫ്താലി (30:6-9).
  204. ലേയയുടെ ദാസിയായ സില്പയുടെ മക്കള്‍  ?---2 ഗാദ് ,ആശേര്‍ (30:10-14).
  205. ലേയയ്ക്ക് എത്ര മക്കള്‍  ?---6 പുത്രന്മാരും,1പുത്രിയും (29:31-35,17-21).
  206. രാഹെലിന് എത്ര മക്കള്‍  ?---2, യൊസെഫ് ,ബെന്യാമീന്‍ (30:24,35:16-18).
  207. ലാബാന്റെ ഗൃഹവിഗ്രഹം മോഷ്ടിച്ചത് ആര്  ?---റാഹേല്‍ (31:19).
  208. യാക്കോബ്  എത്ര വര്‍ഷം ലാബാനെ സേവിച്ചു   ?---20 വര്‍ഷം  (31:41).
  209. യെഗര്‍-സഹദൂഥാ  എന്താണ്   ?---സാക്ഷ്യത്തിന്റെ കൂമ്പാരം (31:47).
  210. ഗലേദ്    ?---സാക്ഷ്യത്തിന്റെ കൂമ്പാരം (31:47).
  211. മിസ്പാ  ?---കാവല്‍മാടം (31:48).
  212. 'മഹനയീം' എന്ന വാക്കിന്റെ അര്‍ത്ഥം   ?---ദൈവത്തിന്റെ സേന (32:1).
  213. യാക്കോബിന് 'യിസ്രായേല്‍' എന്ന പേര്‍ ലഭിച്ചത് എവിടെ വച്ച്   ?---യബോക്ക് തീരത്ത് വച്ച് (32:27).
  214. യാക്കോബ് ശേഖേമില്‍ പണിത യാഗപീഠത്തിന്റെ പേര്‍ എന്ത്   ?---എല്‍-എലോഹി (33:20).
  215. റാഹേലിന്റെ കല്ലറതൂണ്‍ എവിടെയാണ്   ?---ബെത്ലെഹേം (35:20).
  216. യിസ്സഹാക്കിന്റെ ആയുഷ്ക്കാലം എത്ര സംവത്സരം   ?---180(35:28).
  217. യിസ്മായെലിന്റെ മകളായ , ഏശാവിന്റെ ഭാര്യ   ?---ബാസമത്ത് (36:3).
  218. ഏശാവ്  പോയി താമസിച്ചത് എവിടെ   ?---സേയീര്‍ പര്‍വ്വതത്തില്‍ (36:8).
  219. യോസേഫിന് എത്ര വയസ്സുള്ളപ്പോള്‍ ആണ് സഹോദരന്മാര്‍ അവനെ യിസ്മായെല്യര്‍ക്ക് വിറ്റത്‌   ?---17 (37:1).
  220. എത്ര പണത്തിനാണ്‌ യോസേഫിനെ വിറ്റത്   ?---20 വെള്ളിക്കാശിനു (36:28).
  221. യിശ്മായെല്യ കച്ചവടക്കാര്‍ യോസേഫിനെ ആര്‍ക്കാണ് വിറ്റത്   ?---ഫറവോന്റെ ഉദ്യോഗസ്ഥാനായ പോത്തിഫറിനു വിറ്റു (37:36).
  222. യെഹൂദയുടെ ഭാര്യ   ?---ശൂവ എന്നാ കനാന്യന്റെ മകള്‍ (38:2).
  223. യെഹൂദയുടെ മക്കള്‍   ?---ഏര്‍,ഒനാന്‍,ശേല (38:3-5).
  224. ഏരിന്റെ ഭാര്യ   ?---താമാര്‍ (38:6).
  225. യെഹൂദയ്ക്കു താമാരില്‍ ജനിച്ച മക്കള്‍   ?---പെരെസ്സ് ,സെരെഹ് (38:30).
  226. ഫറവോന്‍ കണ്ട സ്വപ്നത്തിലെ ഏഴു പുഷ്ടിയുള്ള പശുക്കള്‍ എന്തിനെ സൂചിപ്പിക്കുന്നു   ?---സുഭിക്ഷതയുള്ള ഏഴു വര്‍ഷം (41:29).
  227. മെലിഞ്ഞും വിരൂപവുമായുള്ള ഏഴു പശുക്കള്‍   ?---ക്ഷാമം ഉണ്ടാകാനുള്ള 7 വര്‍ഷം (41:30).
  228. ഫറവോന്‍ യോസേഫിനു ഇട്ട പേര്‍   ?---സാപ്നത് പനെഹ് (41:45).
  229. യോസേഫിന്റെ ഭാര്യ   ?---ഓനിലെ പുരോഹിതനായ പോത്തിഫേരയുടെ മകള്‍ ആസ്നത്ത് (41:45).
  230. ഫറവോന്റെ മുമ്പാകെ നില്‍ക്കുമ്പോള്‍ യോസേഫിനു എത്ര വയസ്സ് ആയിരുന്നു   ?---30 വയസ്സ് (41:46).
  231. യോസേഫിന്റെ മക്കള്‍   ?---മനശ്ശെ, എഫ്രയീം (41:51,52).
  232. ധാന്യം കൊള്ളുവാന്‍ വന്ന  സഹോദരന്മാരെ ആരെന്നു പറഞ്ഞാണ് യോസേഫ് കഠിനമായി സംസാരിച്ചത്   ?---ഒറ്റുകാര്‍ (42:9).
  233. യോസേഫ് തന്റെ സഹോദരന്മാരെ എത്ര ദിവസം തടവില്‍ ആക്കി   ?---3 ദിവസം (42:17).
  234. യാക്കോബ് ഫറവോന്റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ എത്ര വയസ്സുള്ളവനായിരുന്നു   ?---130(47:9).
  235. യാക്കോബ് മിസ്രയീമില്‍ എത്ര വര്‍ഷം താമസിച്ചു   ?---17 വര്‍ഷം (47:28).
  236. യാക്കോബിന്റെ ആയുഷ്ക്കാലം   ?---147 (47:28).
  237. യോസേഫിന്റെ ആയുഷ്ക്കാലം   ?---130(50:26).