ഞാന്‍ എന്നാ വാക്കിനു വളരെ അധികം പ്രാധാന്യമുള്ള ഒരു സമൂഹത്തില്‍ ആണ് നാമിന്നു ജീവിക്കുന്നത്.എന്റെ പ്രാര്‍ത്ഥന കേട്ടു , എന്റെ ആഗ്രഹം സാധിച്ചു എന്നൊക്കെ മനുഷ്യന്‍ അവനവനെ പ്രശംസിച്ചു പറയുന്നതേ കേള്‍ക്കാനുള്ളൂ . മനുഷ്യനിലെ ഞാന്‍ എന്നാ ഭാവത്തെ വെളിവാക്കുന്നതാണ് ഇതൊക്കെ. ചിലര്‍ ഒരു പരിധി കൂടി കടന്നു ആണ് പറയുന്നത്, ഞാന്‍ പ്രാര്തിച്ചത് കൊണ്ട് മാത്രം വിടുതലായി, സൌഖ്യമായി എന്നെല്ലാം .ഇത് ആത്മപ്രശംസ പറയുന്നത് മാത്രം അല്ല ദൈവനിന്ദ കൂടിയാണ് . റോമാലേഖനം 9:15ല്‍ പറയുന്നത്: എനിക്ക് കരുണ തോന്നണം എന്നുള്ളവനോട് കരുണ തോന്നുകയും എനിക്ക് കനിവ് തോന്നണം എന്നുള്ളവനോട് കനിവ് തോന്നുകയും ചെയ്യും എന്നാണ് കര്‍ത്താവ് പറയുന്നത്. അതുകൊണ്ട് ഒരാളുടെ പ്രാര്‍ത്ഥന കേട്ട് ദൈവം മറുപടി തരുന്നത് നമ്മോടു ഉള്ള കരുണ നിമിത്തം മാത്രം ആണ്. ദൈവത്തില്‍ നിന്ന് പ്രാപിച്ച അനുഗ്രഹങ്ങള്‍ നിമിത്തം പ്രശംസിക്കാതെ ,കുടുതല്‍ താഴ്മയോടെ അവന്റെ സന്നിധിയില്‍ ആയിരിക്കയത്രേ വേണ്ടത്.റോമര്‍ 9:6 ഇച്ചിക്കുന്നവനാലും ഒടുന്നവനാലും അല്ല കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധ്യമാകുന്നത് .
No comments:
Post a Comment