Monday, 10 December 2012

ന്യായാധിപന്മാര്‍ 1-15


  1. എഴുപതു രാജാക്കന്മാരുടെ കൈകാലുകള്‍ മുറിച്ച രാജാവ് ?----അദോനി  ബേസക്കു (1:7).
  2. കിര്യത്ത്  അര്‍ബ്ബ എന്നാ സ്ഥലത്തിന്റെ പഴയ പേര് ?----ഹെബ്രോന്‍  (1:10).
  3. കിര്യത്ത് സേഫര്‍  എന്നറിയപ്പെട്ടിരുന്ന സ്ഥലം ?---- ദേബീര്‍ (1:12).
  4. കാലേബിന്റെ മകളുടെ പേര് ?---- അക്സാ (1:12).
  5. മോശയുടെ അളിയന്‍ ?---- കേന്യന്‍ (1:16).
  6. ബോഖീം - ?---- കരയുന്നവര്‍ (2:5).
  7. യെഹോവയാം ദൈവം കോപിച്ചിട്ടു  യിസ്രായേല്യരെ ആര്‍ക്കാണ്‌ വിറ്റത്‌ ?---- കൂശന്‍ രിശാഥായീമിന്‍ (3:8).
  8. കൂശന്‍ രിശാഥായീമിനെ തോല്‍പ്പിച്ചു യിസ്രായേല്യരെ രക്ഷിച്ചത്‌ ആര് ?---- ഒത്നിയേല്‍ (3:10).
  9. ഒത്നിയേലിന്റെ കാലത്ത് എത്ര വര്ഷം യിസ്രായേലിന് സമാധാനം ഉണ്ടായി ?---- 40 വര്ഷം (3:11).
  10. യിസ്രായേലിന്റെ ആദ്യത്തെ ന്യായാധിപന്‍ ?---- ഒത്നിയേല്‍ (3:10).
  11. മോവാബ് രാജാവായ എഗ്ലോനെ യിസ്രായേല്‍ മക്കള്‍ എത്ര വര്ഷം സേവിച്ചു ?---- 18 വര്ഷം (3:17).
  12. മോവാബ് രാജാവായ എഗ്ലോന്റെ കൈയ്യില്‍ നിന്ന് യിസ്രായേല്യരെ രക്ഷിച്ച ഇടങ്കയ്യന്‍ ?----ബെന്യാമീനായ ഗെരയുറെ മകന്‍ എഹൂദ്  (3:15).
  13. ഇടങ്കയ്യനായ എഹൂദ് എത്ര വര്ഷം യിസ്രായേലിന് ന്യാധിപന്‍ ആയിരുന്നു ?---- 80 വര്ഷം (3:30).
  14. ഒരു മുടിങ്കോല്  കൊണ്ട് ഫെലിസ്ത്യരില്‍ 600 പേരെ കൊന്ന വ്യക്തി ?---- അനാത്തിന്റെ മകനായ ശംഗര്‍ (3:31).
  15.  900 ഇരുമ്പ് രഥം ഉണ്ടായിരുന്ന സേനാപതി ?---- സീസരെ (4:3).
  16. ലപ്പീദോത്തിന്റെ ഭാര്യ ?---- ദെബോര (4:4).
  17. യാബീന്റെ സേനാപതി ?---- സീസരെ (4:7).
  18. യിസ്രായേല്‍ സൈന്യത്തിന്റെ കൈയ്യില്‍ നിന്ന് രക്ഷപെട്ട സീസരെ എവിടെക്കാണ്‌  കയറി ചെന്നത് ?---- കേന്യനായ ഹേബെരിന്റെ ഭാര്യ യയെലിന്റെ കൂടാരത്തില്‍ (4:17).
  19. പാതകള്‍ ശൂന്യമായിപ്പോയി എന്ന് പറഞ്ഞു ദെബോര, ആരെയൊക്കെ കുറിച്ചാണ് പറയുന്നത് ?---- യായെലിനെയും ,ശംഗരിനെയും കുറിച്ച് (5:6).
  20. യിസ്രായേലിന്റെ മാതാവ് ?---- ദെബോര (5:7).
  21. ദെബോര  എത്ര വര്ഷം യിസ്രായേലിനെ ന്യാപലനം ചെയ്തു ?---- 40 സംവത്സരം (5:21).
  22. യെഹോവയുടെ ദൂതന്‍ അബീയേസ്യനായ യോവാശിന്റെ കരുവേലകത്തിന്‍ കീഴില്‍ ആരെയാണ് കാത്തിരുന്നത് ?---- ഗിദേയോനെ (:).
  23. ഗിദേയോന്റെ ഗോത്രം ?---- മനശ്ശെ (:).
  24. ഗിദയോന്‍  മിദ്യാന്യരെ എങ്ങനെ തോല്പിക്കും എന്നാണ് യഹോവ അരുളിച്ചെയ്തതു ?---- ഒറ്റ മനുഷ്യനെ പ്പോലെ (6:16).
  25. ഗിദേയോന്‍ പണിത യാഗപീഠത്തിന്റെ പേര് ?---- യഹോവ ശാലോം (6:24).
  26. ബാലിന്റെ ബലിപീഠം ഇടിച്ചുകളഞ്ഞതിനാല്‍ ഗിദേയോന്‍  ലഭിച്ച പേര് ?---- യെരുബ്ബാല്‍ (6:32).
  27. അശേരപ്രതിഷ്ഠയുടെ വിറകു കൊണ്ട് യാഗം കഴിക്കാന്‍  ഗിദെയോനോടൊപ്പം എത്ര പേര്‍ ഉണ്ടായിരുന്നത് ?---- 10പേര്‍ (6:27).
  28. ഭയവും ഭീരുത്വവും  ഉള്ളവര്‍ എവിടെ നിന്ന് പോകാന്‍ ആണ് ഗിദേയോന്‍ ആവശ്യപ്പെടുന്നത് , എത്ര പേര്‍ മടങ്ങിപ്പോയി ?---- ഗിലെയാദ് പര്‍വ്വതത്തില്‍ നിന്ന് ,22000പേര്‍ മടങ്ങിപ്പോയി (7:3).
  29. ഗിദേയോന്‍  എത്ര പേരെ തിരഞ്ഞെടുത്തു ?---- 300 (7:7).
  30. ഗിദേയോന്‍  കൊടുത്ത ആയുധം എന്തായിരുന്നു ?---- ഓരോ വെറും കുറവും കുടത്തിനകത്തു പന്തവും (7:16).
  31. ഗിദേയോന്‍  ഇടിച്ചുകളഞ്ഞ ഗോപുരം എവിടെ ആയിരുന്നു ?---- പെനുവേല്‍ (8:17).
  32. ഗിദേയോന്‍ കുടുംബത്തിനും കണിയായിതീര്‍ന്നത് എന്ത് ?---- ഒരു എഫോദ് ഉണ്ടാക്കി പ്രതിഷ്ടിച്ചാരാധിച്ചത് (7:27).
  33. ഗിദേയോന്‍  എത്ര മക്കള്‍ ഉണ്ടായിരുന്നു ?---- 70(8:30).
  34. ഗിദേയോന്‍ എത്ര വര്ഷം യിസ്രായേലിനെ ന്യായപാലനം ചെയ്തു ?---- 40(:).
  35. 70 വെള്ളിക്കാശു കൊണ്ട് തുമ്പ് കേട്ടവരും നിസ്സരന്മാരുമായവരെ വിലക്ക് വാങ്ങിയത് ആര് ?---- ഗിദേയോന്റെ  മകനായ അബീമേലെക്കു (9:4).
  36. അബീമലേക്കിന്റെ മാതാവ് എവിടുത്തുകാരിയായിരുന്നു  ?---- ശേഖേം (9:31 ).
  37. തോല  ആരുടെ മകനായിരുന്നു ?---- പൂവാവിന്റെ  ().
  38. തോല  ഏത് ഗോത്രക്കാരനായിരുന്നു  ?---- യിസ്സഖാർ  (10:1 ).
  39. തോല തമിസിച്ചിരുന്നത് എവിടെയാണ്  ?----എഫ്രയീം നാട്ടിലെ ശാമീരിലായിരുന്നു  (10:3).
  40. തോള എത്ര വർഷം ന്യായ പാലനം ചെയ്തു ?---- 22 വർഷം (10:3 ).
  41. യായീർ ഏതു  ഗോത്രത്തിൽ പെട്ടവനായിരുന്നു ?---- ഗിലയാദ്യൻ (മന ശ്ശെ (10:3 ).
  42. യായീർ എത്ര വര്ഷം ന്യായപാലനം ചെയ്തു ?---- 22 വർഷം (10:3 ).
  43. 30 കഴുതപ്പുറത്ത്  കയറി ഓടിക്കുന്ന 30 പുത്രന്മാരും 30 ഊരുക്കളും ഉള്ളത് ആർക്കു ?---- യായീർ (10:4 ).
  44. ഹവ്വോത്ത് യായീർ എന്താണ് ?---- യായീരിന്റെ 30 ഊരുക്കൾക്ക് പറയുന്ന പേര് (10:4 ).
  45. യായെരിനെ അടക്കം ചെയ്തത് എവിടെ ?---- കമോനിൽ (10:5 ).
  46. യിപ്താഹ്  ആരുടെ മകനാണ് ?---- ഗിലെയാദ് (11:1 ).
  47. യിപ്താഹ് ഏത് ഗോത്രത്തില് പ്പെട്ടവനായിരുന്നു?---- മനശ്ശെ (11:1).
  48. യിപ്താഹ് ഏത് നാട്ടുകാരനായിരുന്നു ?---- തോബ് ദേശം (11:4).
  49. യിപ്താഹിനു എത്ര സഹോദരങ്ങൾ ഉണ്ടായിരുന്നു ?---- 3 (11:2 ).
  50. അമ്മോന്യരുടെ ദേവൻ ?---- കെമോശ് (11:24 ).
  51. യിപ്താഹ് അമ്മോന്യരുടെ എത്ര പട്ടണം പിടിച്ചടുക്കി ?---- 20 പട്ടണം (11:33 ).
  52. അമ്മോന്യരെ ജയിച്ചു മടങ്ങി വരുമ്പോള്‍ വീട്ടു വാതില്‍ക്കല്‍ എതിരേറ്റു വരുന്നത് എന്ന് നേര്ച്ച നേര്‍ന്ന വ്യക്തി ?---- യിപ്താഹ് (11:31).
  53. യിസ്രായേല്യ കന്യകമാര്‍ എത്ര ദിവസം ആണ് യിപ്താഹിന്റെ മകളെ കീര്ത്തിക്കാനായി പോകുന്നത് ?---- 4 ദിവസം (11:40).
  54. വീടിനു തീ വെച്ച് ചുട്ടുകളയും എന്ന് യിപ്താഹിനോട് പറഞ്ഞതാര് ?---- എഫ്രയീമ്യർ (12:1 ).
  55. എഫ്രയീമ്യ  പാലായിതന്മാര്‍ യോര്‍ദ്ദാന്‍ തോടു കടക്കണം എന്ന് പറയുമ്പോള്‍ ഗിലെയാദ്യര്‍ പറയിപ്പിക്കുന്ന വാക്ക് ഏതു ?---- ശിബ്ബോലത്ത് (12:6).
  56. ശിബ്ബോലത്ത് എന്നാ വാക്ക് പറയാതിരുന്നത് നിമിത്തം ഗിലെയാദ്യര്‍  എത്ര എഫ്രായീമ്യരെ കൊന്നു ?---- 42000 (12:6).
  57. ശിബ്ബോ ലത്ത് എന്നാ വാകിനു പകരം എഫ്രയീമ്യർ പറയുന്ന പേര് ?---- സിബ്ബോലത്ത് (12:6 ).
  58. യിപ്താഹ് എത്ര വര്ഷം യിസ്രായേലിന് ന്യായപാലനം ചെയ്തു ?---- 6വര്ഷം (12:7).
  59.  യിപ്താഹിന് ശേഷം ആരായിരുന്നു ന്യായപാലനം നടത്തിയത് ?---- ഇബ്സാൻ ().
  60. ഇബ്സാന് എത്ര മക്കൾ ഉണ്ടായിരുന്നു ?---- 60 മക്കൾ (30 പുത്രന്മാരും 30 പുത്രിമാരും)(12:8 ).
  61. ഇബ്സാൻ എത്ര വർഷം ന്യായപാലനം നടത്തി ?---- 7 വർഷം (12:8 ).
  62. ഇബ്സാന് ശേഷം ആരായിരുന്നു ന്യായപാലനം നടത്തിയത് ?---- സെബുലൂന്യനായ ഏലോൻ (12:11 ).
  63. ഏലോൻ എത്ര വര്ഷം യിസ്രായേലിന് ന്യായപാലനം ചെയ്തു?---- 10 വർഷം (12:12 ).
  64. എലോനു ശേഷം ആരായിരുന്നു ന്യായപാലനം നടത്തിയത്?---- അബ്ദോൻ  (12:13 ).
  65. അബ്ദോന്റെ പിതാവ് ?---- ഹില്ലേൽ ().
  66. അബ്ദോൻ എവിടുത്തുകാരനായിരുന്നു ?---- പീരാഥോ ന്യൻ ().
  67. അബ്ദോൻ എത്ര വര്ഷം യിസ്രായേലിന് ന്യായപാലനം ചെയ്തു?----8 വർഷം  (12:14 ).
  68. മനോഹ എവിടുത്തുകാരൻ ?---- ദാൻ ഗോത്രത്തിൽ സോരാഥ്യൻ (13:2 ).
  69. അബ്ദോന്ശേഷം ആരായിരുന്നു ന്യായപാലനം നടത്തിയത്?---- ശിശോൻ ().
  70. ശിംശോന്‍ ഏതു ഗോത്രത്തില്‍ പെട്ടവനായിരുന്നു ?---- ദാന്‍ (13:2).
  71. ശിംശോന്റെ  പിതാവ് ?---- മനോഹ (13:1-25).
  72. ശിംശോന്‍ കഴുതയുടെ പച്ച താടിയെല്ല് കൊണ്ട് എത്ര പേരെ കൊന്നു ?---- 1000 പേരെ (15:16).

No comments:

Post a Comment