Saturday, 15 March 2014

രാജാക്കന്മാർ-1


  1. ദാവീദ് വൃദ്ധനായപ്പോൾ പരിചരിക്കാൻ നിന്ന ശൂനേംകാരത്തിയുടെ പേരെന്ത് ----അബീശഗ് (1:15).
  2. അദോനിയാവിന്റെ മാതാവിന്റെ പേരെന്ത്  ----ഹഗ്ഗീത്ത്(1:5  ).
  3. അദോനീയാവിന്റെ പക്ഷം ചേർന്നിരുന്നവർ ആരൊക്കെ---- യോവാബ്,അബ്യാഥാർ പുരോഹിതനും (1:7).
  4. അദോനീയാവ വിരുന്നു കഴിച്ചത് എവിടെ വച്ച് ---- ഏൻ -രോഗേലിനു  സമീപത്തു സൊഹേലേത്ത്  എന്ന കല്ലിനരികെ(1:9 )
  5. ശലോമോനെ യിസ്രായേലിന് രാജാവായി അഭിഷേകം ചെയ്തത് ആരൊക്കെ  ----നാഥാൻ പ്രവാചകനും, സാദോക്ക് പുരോഹിതനും (1:34).
  6. എവിടെ വെച്ചാണ്‌ ശലോമോനെ രാജാവായി അഭിഷേകം ചെയ്തത്  ----ഗിഹോനിൽ (1:45).
  7. അബ്യാഥാർ പുരോഹിതന്റെ മകൻ ---- യോനാഥാൻ (1:42 )
  8. ശലോമോനെ  പേടിച്ച അദോനീയാവ് എന്താണ് ചെയ്തത്? യാഗപീഠത്തിന്റെ കൊമ്പുകൾ പിടിച്ചു ..... യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.
  9. യോവാബ് കൊന്നു കളഞ്ഞത് ആരെയൊക്കെ ആണ് ---- നേരിന്റെ മകൻ അബ്‌നേരിനെയും ,യേഥെ രിന്റെ  മകൻ അമാസയെയും 2:5
  10.  ആരുടെ നരയെ സമാധാനത്തോടെ പാതാളത്തിൽ ഇറങ്ങുവാൻ സമ്മതിക്കരുത് എന്ന് ദാവീദ് , ശലോമോനോട് പറഞ്ഞത് ----യോവാബിന്റെ (2:6).
  11. ആരോട് ദയ കാണിക്കണം എന്നാണ് ദാവീദ് ശലോമോനോട് പറയുന്നത് ---- ഗിലെയാദ്യനായ ബെർസില്ലായിയുടെ മക്കളോട് (2:7).
  12. ദാവീദിനെ ശപിച്ച ശിമെയി എവിടുത്തുകാരൻ ----ബഹൂരിമിലെ ബെന്യാമീന്യനായ ഗേരയുടെ മകൻ (2:8 ).
  13. ആരുടെ നരയെ രക്തത്തോടെ പാതാളത്തിലേക്ക് അയക്കേണം എന്നാണ് ദാവീദ് ശലോമോനോട് പറയുന്നത് ---- ശിമയി (2:9).
  14. ദാവീദ് യിസ്രായേലിൽ വാണ കാലം  ----40 സംവത്സരം (2:11).
  15. യെരുശലേമിൽ  ----33 വർഷം (2:11).
  16. ഹെബ്രോനിൽ  ----7 വർഷം (2:11) .
  17. അദോനീയാവു തനിക്കു എന്തുനൽകണം എന്നാണ് ബേർശേബയോട് അപേക്ഷിക്കുന്നത്  ----ശൂനേംകാരത്തി അബീശഗ് (2:17).
  18. ആരാണ് അദോനീയാവിനെ കൊന്നുകളഞ്ഞത്‌  ---- യെഹോയാദയുടെ മകനായ ബെനെയാവ് (1:25  ).
  19. ശലോമോൻ പൗരൊഹ്യത്വത്തിൽ നിന്ന് നീക്കി കളഞ്ഞ പുരോഹിതൻ  ---- അബ്യാഥാർ (2 :7).
  20. ശലോമോന്റെ സേനാധിപതി  ---- യെഹോയാദയുടെ മകൻ ബെനെയാവ് (2:35 ).
  21. കിദ്രോൻ തോട് കടക്കുന്ന നാളിൽ നീ മരിക്കും എന്ന് ശലോമോൻ ആരോടാണ് പറഞ്ഞത്  ----  ശിമെയി (1:36 ).
  22. ശിമയിയുടെ രണ്ട്‌ അടിമകൾ എങ്ങോട്ടേക്കാണ് ഓടിപ്പോയത്  ---- മാഖയുടെ മകനായ ആഖീശ്‌  എന്ന ഗത്ത് രാജാവിന്റെ അടുക്കലേക്ക് (2:39) .
  23. ശലോമോൻ രാജാവായി , എത്ര വർഷം കഴിഞ്ഞാണ് ശിമയിയെ കൊന്നത്  ----മൂന്നു സംവത്സരം (2:38-46).
  24. ശലോമോൻ രാജാവ് ഗിബെയോനിലെ യാഗപീഠത്തിൽ എത്ര ഹോമയാഗം കഴിച്ചു ----1000 (3:4).
  25. എവിടെ വെച്ചാണ് ശലോമോന് യഹോവ സ്വപ്നത്തിൽ പ്രത്യക്ഷനായി നിനക്ക് വേണ്ടുന്ന വരം ചോദിച്ചുകൊൾക എന്ന് അരുളിച്ചെയ്തതു  ----ഗിബയോനിൽ  വെച്ച് (3:5).
  26. ശലോമോൻ യഹോവയോട്‌ ചോദിച്ച വരം എന്ത്  ----വിവേകമുള്ള ഹൃദയം (3:9).
  27. ശലോമോൻ രാജാവിന്റെ കാലത്തെ പുരോഹിതൻ   ----സാദോക്കിൻറെ മകൻ അസർയ്യാവ് 4:2 .
  28. ശലോമോൻ രാജാവിന്റെ രായസക്കാർ   ----എലിഹോരേഫും , അഹീയാവ്4:3  .
  29. ശീശയുടെ പുത്രന്മാർ ആരൊക്ക ?----എലിഹോരേഫും , അഹീയാവ്4:3  
  30. ശലോമോൻ രാജാവിന്റെ മന്ത്രി ?----അഹിലൂദിന്റെ മകൻ യെഹോശാഫാത്ത് 4:3 .
  31. ശലോമോൻ രാജാവിന്റെ സേനാപതി ?----യെഹോയാദായുടെ മകൻ ബെനെയാവ് 4:4 .
  32. ശലോമോൻ രാജാവിന്റെ പുരോഹിതന്മാർ ?----സാദോക്കും , അബ്യാഥാരും  4:4 .
  33. ശലോമോൻ രാജാവിന്റെ കാര്യക്കാരുടേ മേധാവി ?----നാഥൻറെ മകൻ  അസര്യാവ് 4:5 .
  34. പുരോഹിതനും, രാജാവിന്റെ സ്നേഹിതനായ വ്യക്തി ?----നാഥാന്റെ  മകൻ സാബൂദ് 4:5  .
  35. ശലോമോൻ രാജാവിന്റെ രാജഗൃഹവിചാരകൻ ?---- അഹീശാർ 4:6 .
  36. ശലോമോൻ രാജാവിന്റെ ഉഴിയവേലക്കാരുടെ മേധാവി ?---- അദോനീരാം 4:6 .
  37. ശലോമോൻ രാജാവിന് ഭോജനപദാർത്ഥങ്ങൾ എത്തിച്ചുകൊടുക്കാൻ എത്ര കാര്യക്കാർ ഉണ്ടായിരുന്നു ?---- 12(4:5) .
  38. എഫ്രയീം മലനാട്ടിലെ കാര്യക്കാരൻ ?---- ബെൻ-ഹൂർ 4:8 
  39. ബെൻ-ദേക്കർ എവിടത്തെ കാര്യക്കാരൻ ആയിരുന്നു ?----മാക്കസ് , ശാൽബീം, ബേത്ത്-ശേമേശ്, എലോൻ, ബേത്ത്-ഹനാൻ 4:9  .
  40. ബെൻ ഫെസെർ എവിടത്തെ കാര്യക്കാരൻ ആയിരുന്നു  ?----അരുബ്ബോത്ത്,സോഖോവും ,ഹേഫെർ ദേശം  .
  41. ബെൻ അബീനാദാബ് എവിടത്തെ കാര്യക്കാരൻ ആയിരുന്നു ?---- നാഫത്ത് -ലോർ 4:11 .
  42. ബെൻ അബീനാദാബിന്റെ ഭാര്യ ?----ശലോമോന്റെ മകൾ താഫത്ത് 4:11  .
  43. അഹിലൂദിന്റെ മകനായ ബാന എവിടത്തെ കാര്യക്കാരൻ ആയിരുന്നു ?----താനാക്ക്,മെഗിദ്ദോവ്,സാരെഥാ ൻ,ബേത്ത് ശേയാൻ,ആബേൽ-മൊഹോല 4:12  .
  44. ഗിലെയാദിലെ രാമത്തിലെ ബെൻ ഗേബെർ എവിടത്തെ കാര്യക്കാരൻ ആയിരുന്നു  ?----അർഗ്ഗോബ് ദേശം4:13  .
  45. മതിലുകളും ചെമ്പോടാമ്പലുകളും ഉള്ള അറുപത് വലിയ പട്ടണങ്ങൾ ഉൾപ്പെട്ട ദേശം ?----ബാശാനിലെ അർഗ്ഗോബ് ദേശം 4:13  .
  46. ഇദ്ദോവിന്റെ മകൻ അഹീനാദാബ് എവിടത്തെ കാര്യക്കാരൻ ആയിരുന്നു ?---- മഹനയീം 4:14 .
  47. അഹീമാസ് എവിടത്തെ കാര്യക്കാരൻ ആയിരുന്നു ?----നഫ്താലി 4:15  .
  48. അഹീമാസിന്റെ ഭാര്യ ?---- ശലോമോന്റെ മകളായ ബാശമെത്ത് 4:15 .
  49. ഹൂശായിയുടെ മകൻ ബാന എവിടത്തെ കാര്യക്കാരൻ ആയിരുന്നു ?---- ആശേർ,ബെയാലോത്ത് 4:16 .
  50. പാരൂഹിൻറെ മകൻ യെഹോശാഫാത്ത് എവിടത്തെ കാര്യക്കാരൻ ആയിരുന്നു ?----യിസ്സാഖാർ 4:17  .
  51. ഏലയുടെ മകനായ ശിമെയി എവിടത്തെ കാര്യക്കാരൻ ആയിരുന്നു ?---- ബെന്യാമീനിൽ 4:18 .
  52. ഹൂരിന്റെ മകൻ ഗേബെർ എവിടത്തെ കാര്യക്കാരൻ ആയിരുന്നു ?----അമോര്യരാജാവായ സീഹോന്റെയും,ബാശാൻ രാജാവായ ഓഗിന്റെയും ദേശമായ ഗിലെയാദ്‌ 4:19  
  53. ശലോമോന്റെ നിത്യച്ചെലവ്  ----നേരിയ മാവ്-30 പറ, സാധാരണ മാവ് -60 പറ , മാൻ,ഇളമാൻ,മ്ലാവ്,പക്ഷികൾ -  തടിപ്പിച്ച കാള -10 , മേച്ചൽപുറത്തെ  കാള -20,ആടുകൾ -100  (4:22-23).
  54. ശലോമോൻ പറഞ്ഞ സദൃശ്യ വാക്യങ്ങൾ എത്ര  ----3000 (4:32).
  55. ശലോമോന്റെ ഗീതങ്ങൾ  ----1005 (4:32).
  56. എല്ലായ്പ്പോഴും ദാവീദിന്റെ സ്നേഹിതൻ ആരായിരുന്നു ?----സോർ രാജാവായ ഹീരാം  .
  57. മരം മുറിക്കാൻ പരിചയം ഉള്ളവർ  ആരാണെന്നാണ് ശലോമോൻ പറഞ്ഞത്  ----സിദോന്യർ (5:6).
  58. ശലോമോൻ , സോർ രാജാവായ ഹീരാമിന്റെ ഗൃഹത്തിലേക്ക്  ആഹാര വകയ്ക്കായി ആണ്ടു തോറും കൊടുക്കുന്നത് എന്തൊക്കെ  ----ഇരുപതിനായിരം പറ കോതമ്പും , 20 പറ ഇടിച്ചെടുത്ത എണ്ണയും (5:11).
  59. ശലോമോൻ വേലക്കരായി എത്ര പേരെയാണ് തെരഞ്ഞെടുത്തത്  ---- മുപ്പതിനായിരം(5:13).
  60. വെള്ളക്കാരുടെ കാര്യക്കാർ എത്രപേർ ഉണ്ടായിരുന്നു ?----3300 (5:15] .
  61. ചുമട്ടുകാരുടെ എണ്ണം 70,000 [5:16]
  62. കല്ലുവെട്ടുകാർ ?----80000 [5:16] .
  63. യിസ്രായേൽ മക്കൾ മിസ്രയെമിൽ നിന്ന് പുറപ്പെട്ടതിന്റെ എത്രാം വർഷം  ആണ് ശലോമോൻ ദേവാലയം പണിയാൻ തുടങ്ങിയത്  ----480 (6:1 ).
  64. ഏതു മാസത്തിൽ ആണ് ആലയം പണി ആരംഭിച്ചത്  ----രണ്ടാം മാസമായ സീവ് മാസത്തിൽ (6:1).
  65. ശലോമോൻ രാജാവ് പണിത ആലയത്തിന്റെ അളവുകൾ  ---- നീളം=60 മുഴം, വീതി=20 മുഴം, ഉയരം=30 മുഴം (6:2).
  66. ആലയത്തിന്റെ മുഖമണ്ഡപത്തിന്റെ അളവുകൾ  ---- നീളം=2 0 മുഴം, വീതി=ആലയത്തിന്റെ മുൻവശത്ത്  1 0 മുഴം വീതി (6:3 ).
  67. ആലയത്തിന്റെ പുറവാരങ്ങളുടെ അളവുകൾ ---- താഴത്തെ പുറവാരം  5 മുഴം/നടുവിലെത്തേത് 6 മുഴം / മൂന്നാമത്തേത് 7 മുഴം   (6:6).
  68. താഴത്തെ പുറവാരത്തിന്റെ വാതിൽ എവിടെയായിരുന്നു ---- ആലയത്തിന്റെ വലതുഭാഗത്തു (6:8).
  69. ആലയത്തിനു മച്ചിട്ടത് എന്തുകൊണ്ട് ആയിരുന്നു ---- ദേവദാരുതുലാങ്ങളും , ദേവദാരുപലകകളും കൊണ്ട് (6:9).
  70. ആലയത്തിന്റെ  നിലമിട്ടത് ---- സരളപ്പലക കൊണ്ട് (6:15).
  71. അന്തർമന്ദിരത്തിൻറെ  നീളം ---- ൨൦ മുഴം (6:16 ).
  72. അന്തർമന്ദിരത്തിന്റെ മുന്ഭാഗത്തുള്ള മന്ദിരമായ ആലയത്തിന്റെ നീളം ---- 4൦ മുഴം (6:17 ).
  73. യഹോവയുടെ പെട്ടകം വെക്കുവാൻ ഉണ്ടാക്കിയത് എന്ത് ?---- അന്തർമന്ദിരം .
  74. അന്തർമന്ദിരത്തിന്റെ അളവുകൾ ---- 20  മുഴം നീളം,൨൦ മുഴം വീതി, 20 മുഴം ഉയരം  (6:20 ).
  75. കെരൂബുകളുടെ ഉയരം ---- 10 മുഴം (6:23 ).
  76. കെരൂബുകളെ ഉണ്ടാക്കിയത് ഏതുമരം  കൊണ്ട് ----ഒലിവ്മരം (6:23).
  77. കെരൂബിന്റെ ചിറകിന്റെ അളവ് ---- 5 മുഴം (6:24 ).
  78. അന്തർമന്ദിരത്തിന്റെ കതകുകൾ  ---- ഒലിവ്മരം കൊണ്ടുണ്ടാക്കി (6:32 ).
  79. മന്ദിരത്തിന്റെ കട്ടളയുണ്ടാക്കിയത് ---- ഒലിവ് മരം കൊണ്ട് (6:33 ).
  80. ആലയത്തിന്റെ  കതകു ---- സരളമരം കൊണ്ട് ഉണ്ടാക്കി (6:34 ).
  81. ഏതു മാസത്തിൽ ആണ് ആലയം പണി അവസാനിച്ചത്‌  ---- ശലോമോന്റെ വാഴ്ചയുടെ പതിനൊന്നാം ആണ്ടിൽ എട്ടാം മാസമായ ബൂൽ മാസത്തിൽ (6 :37).
  82. ആലയം പണിതു തീരുവാൻ ശലോമോന് എത്ര സംവത്സരം വേണ്ടി വന്നു? ---- 7സംവത്സരം (6:37  ).
  83. അരമന പണിയുവാൻ ശലോമോന് എത്ര നാൾ വേണ്ടി വന്നു  ----13വർഷം (7:1).
  84. ലെബനോൻ വനഗൃഹത്തിന്റെ അളവുകൾ  ----നീളം 100 മുഴം,വീതി 50 മുഴം, ഉയരം 30 മുഴം (7:2)  .
  85. ലെബനോൻ വനഗൃഹത്തിന്റെ ഉത്തരം വച്ചതെങ്ങനേ  ----ദേവദാരുകൊണ്ടുള്ള മൂന്നു നിര തൂണിന്മേൽ ദേവദാരു കൊണ്ട് ഉത്തരം വച്ച് (7:2).
  86. എത്ര തൂണിന്മേൽ ആണ് തട്ടിട്ടത്  ----ഓരോ നിരയിൽ 15  തൂണ് വീതം 45 തൂണിന്മേൽ(7:3).
  87. വനഗൃഹത്തിന്റെ പൂമുഖത്തിന്റെ അളവ്  ---- നീളം 50 മുഴം വീതി 30 .
  88. താമ്രം കൊണ്ടുള്ള സകല പണിയും ചെയ്യുവാനായി ശലോമോൻ കണ്ടെത്തിയ വ്യക്തി  ---- ഹീരാം(7:14 ).
  89. ഹീരാം ഏതുഗോത്രത്തിൽ പെട്ടവനായിരുന്നു  ----'അമ്മ നഫ്താലി ഗോത്രത്തിൽ പെട്ട ഒരു വിധവ ആയിരുന്നു (7:14).
  90. ഹീരാം പണിത താമ്രസ്തംഭത്തിന്റെ അളവുകൾ  ----ഉയരം 18  മുഴം, ചുറ്റളവ് 12 മുഴം (7:15) .
  91. സ്തംഭങ്ങളുടെ തലയ്ക്കൽ പോതികയുടെ അളവുകൾ  ----ഓരോന്നും അഞ്ച് മുഴം ഉയരം ഉള്ളതായിരുന്നു (7:16) .
  92. സ്തംഭങ്ങളുടെ തലയ്ക്കലെ പോതികയുടെ  ആകൃതി  ----താമരപ്പൂവിന്റെ ആകൃതിയിൽ 4 മുഴം (7:19).
  93. ശലോമോൻ രാജാവ് മന്ദിരത്തിൽ നിർത്തിയ താമ്ര സ്തംഭത്തിന്  ഇട്ട പേരെന്ത്  ----വലത്തെ സ്തംഭത്തിന് യാഖീൻ എന്നും ഇടത്തെ സ്തംഭത്തിന് ബോവസ് എന്നും പേരിട്ടു ( 7:21).
  94. താമ്രകടലിന്റെ ആകൃതി  ----വൃത്താകാരം 7:23 .
  95. താമ്രക്കടലിന്റെ അളവുകൾ  ----വാക്കോടുവക്ക് 10 മുഴം/ ഉയരം 5 മുഴം / ചുറ്റളവ് 30  മുഴം നൂലളവ്  (7:23).
  96. ശലോമോൻ നിർമ്മിച്ച താമ്ര കടലിൽ എത്ര മാത്രം വെള്ളം നിറയ്ക്കാമായിരുന്നു  ----2000 ബാത്ത് (7:26)
  97. എത്ര പീഠങ്ങൾ ഉണ്ടാക്കി  ----10 പീഠങ്ങൾ 7:27 .
  98. പീഠങ്ങളുടെ അളവുകൾ  ----നീളം 4 മുഴം/ വീതി 4 / ഉയരം 3 മുഴം 7:27 .
  99. സോർരാജാവായ ഹീരാമിനു ശലോമോൻ എവിടെയാണ് പട്ടണങ്ങൾ കൊടുത്തത്  ----ഗലീല ദേശത്ത് (9:11).
  100. ഫറവോൻ ശലോമോന്റെ ഭാര്യയായ തന്റെ മകൾക്കു സ്ത്രീധനം കൊടുത്തപട്ടണം ഏത് ? ---- ഗേസർ (9:16 ).
  101. ശലോമോൻ കപ്പലുകൾ പണിതത് എവിടെ വച്ചായിരുന്നു  ----ഏദോം ദേശത്ത് ചെങ്കടൽകരയിൽ എലോത്തിനു സമീപത്തുള്ള എസ്യോൻ -ഗേബെർ (9:27).
  102. ഓഫീരിൽ നിന്ന് കൊണ്ടുവന്ന പൊന്നിന്റെ അളവ് എത്ര ?----420 താലന്ത് [9:28] .
  103. ശേബ രാജ്ഞി കൊടുത്തപൊന്നിന്റെ അളവെത്ര ?----120 താലന്ത് പൊന്ന്  .
  104. ശലോമോന് ആണ്ടുതോറും വന്നിരുന്ന പൊന്നിന്റെ അളവ് എത്ര ?---- 666 താലന്ത് 10:15 .
  105. അടിച്ചു പരത്തിയ പൊന്നുകൊണ്ട് എത്ര വൻപരിച ശലോമോൻരാജാവ് ഉണ്ടാക്കി ? ---- 200 വൻപരിച (10:16 ).
  106. ഒരു വൻ പരിചയുണ്ടാക്കാൻ എത്ര പൊന്ന് ചിലവായി ? ---- 600  ശേക്കെൽ (10:16 ).
  107. അടിച്ചു പരത്തിയ പൊന്നുകൊണ്ട് എത്ര ചെറു പരിച ശലോമോൻരാജാവ് ഉണ്ടാക്കി  ? ---- 3 00 വൻപരിച (10:17  ).
  108. ഒരു വൻ പരിചയുണ്ടാക്കാൻ എത്ര പൊന്ന് ചിലവായി? 300 മനേ----(10:17 ).
  109. സിംഹാസനം പണിതത് ? ----ദന്തം കൊണ്ട് (10:19 ).
  110. ശലോമോന്റെ സിംഹാസനത്തിനു  എത്ര സിംഹങ്ങളുടെ പ്രതിമ  ഉണ്ടായിരുന്നു ? ----12 (10:20 ).
  111. ശലോമോന് എത്ര രഥങ്ങൾ ഉണ്ടായിരുന്നു ? ----1400 (10:26 ).
  112. കുതിരച്ചേവകരുടെ എണ്ണം ? ----12000 (10:26 ).
  113. മിസ്രയീമിൽ നിന്ന് വാങ്ങിയിരുന്ന രഥത്തിന്റെ വില ? ----600  വെള്ളി ശേക്കെൽ (10:29 ).
  114. കുതിരയുടെ വില ? ----150 വെള്ളിശ്ശേക്കൽ (10:29 ).
  115. ശലോമോൻ ആരാധിച്ച അന്യദേവന്മാർ ? ----സീദോന്യദേവി ആയ അസ്തോരെത്ത്‌, അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മിൽക്കോം  (11:5 ).
  116. ഏതൊക്കെ അന്യദേവന്മാർക്കാണ് ശലോമോൻ പൂജാഗിരികൾ പണിതത് ? ----മൊവാബ്യരുടെ മ്ലേച്ഛവിഗ്രഹമായ കെമോശിനും , അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മൊലേക്കിനും (11:7 ).
  117. എവിടെയാണ് ശലോമോൻ അന്യദേവന്മാർക്ക് പൂജാഗിരികൾ പണിതത് ? ----യെരുശലേമിന് എതിരെയുള്ള മലയിൽ (11:7 ).
  118. ശലോമോന്റെ പ്രതിയോഗികൾ  ?എദ്യോമ്യനായ ഹദദ് (11:14 ) ----ഏല്യാദാവിൻറെ മകൻ രേസോൻ (11:23 ), ----നെബാത്തിന്റെ മകൻ യെരോബയാം (11:26 ).
  119. എദോമ്യരെ നിഗ്രഹിച്ചത് ആര് ? ----ദാവീദ് (11:15 ).
  120. എദ്യോമ്യരെ മുഴുവൻ നിഗ്രഹിക്കാൻ ദാവീദിന്റെ സേനാധിപതിയായ യോവാബിന്  എത്ര നാൾ വേണ്ടിവന്നു ? ----ആറുമാസം (11:15 )
  121. ഫറവോന്റെ ഭാര്യയായ ത്ഹപനേസിൻറെ സഹോദരിയെ വിവാഹം ചെയ്തത് ആര് ? ----എദ്യോമ്യനായ ഹദദ് (11:19 ).
  122. ഹദ്ദദിന്റെ മകൻ ? ----(ഗെനുബത്ത് 11:20 ).
  123. യെരോബെയാം ഏതുഗോത്രത്തിൽപെട്ടതായിരുന്നു ? ----എഫ്രയീം (11:26 ).
  124. യെരോബെയാം ഏത് ദേശക്കാരനായിരുന്നു ? ----സെരേദ (11:26 ).
  125. യെരോബെയാമിന്റെ മാതാപിതാക്കൾ ആരൊക്കെ ? ----നെബോത്ത് & സെരൂയ (11:26 ).
  126. ശലോമോൻ എത്ര സംവത്സരം യെരുശലേമിൽ വാണു  ---- 40 സംവത്സരം(11:42).
  127. ശലോമോന്റെ മകൻ  ----രേഹബയാം (14:43).
  128. യെരൊബയമിനോട്‌ താൻ യിസ്രായേലിന്റെ പത്തു ഗോത്രങ്ങൾക്ക് രാജാവ് ആകും എന്ന് കല്പിച്ച പ്രവാചകൻ ----അഹിയാ പ്രവാചകൻ  (11:29 -31).യെരോബെയാം രാജാവ് ഉണ്ടാക്കിയ പൊന്നുകൊണ്ടുള്ള രണ്ട് കാളക്കുട്ടികളെ എവിടെയാണ് പ്രതിഷ്ഠിച്ചത് ? ----ബെഥേലിലും ,ദാനിലും (12:29 ).
  129. യെരോബെയാം സ്വമേധയായി നിശ്ചയിച്ച ഉത്സവം എന്ന് ? ----എട്ടാം മാസം പതിനഞ്ചാം  തീയതി (12:33 ).
  130. യെരോബയാമിന്റെ മകന്റെ പേരെന്ത്  ---- അബീയാവ് ,നാദാബ് (14:1,14:20 ).
  131. യെരോബെയാമിന്റെ ഭാര്യ അഹീയാപ്രവാചകനെ കാണാൻ പോയപ്പോൾ എന്തൊക്കെ കൂടെ കരുതി ----10 അപ്പം,കുറെ അടകളും , ഒരു തുരുത്തി തേനും (14:2 ).
  132. എത്ര വര്ഷം യെരോബയാം യിസ്രായേലിൽ വാണു  ----22 വർഷം  (14:20).
  133. യെരോബയാമിന് പകരം രാജാവായത് ആരാണ്  ---- മകനായ  നാദാബ് (14:20 ).
  134. രെഹബയാം വാഴ്ച തുടങ്ങിയപ്പോൾ എത്ര വയസ്സുള്ളവനായിരുന്നു ----41 വയസ്സ് (14:21).
  135. എത്ര വര്ഷം രെഹബയാം യെഹൂദ ഭരിച്ചു ---- 17 വർഷo(14:21 ).
  136. രെഹബയാമിന്റെ മാതാപിതാക്കൾ  ----ശലോമോൻ & അമ്മോന്യസ്ത്രീയായ നയമാ (14:21 ).
  137. ശലോമോൻ രാജാവ് ഉണ്ടാക്കിച്ചിരുന്ന പൊൻപരിചകൾ എടുത്തുകൊണ്ടു പോയ രാജാവ് ----മിസ്രയീം രാജാവായ ശീശക്ക് (14:26 ).
  138. രേഹബയാമിന് പകരം യെഹൂദയിൽ രാജാവായത്  ആര്  ---- അബീയാം (14: ).
  139. യെരോബെയാമിന്റെ വാഴ്ച യുടെ എത്രാമത്തെ ആണ്ടിലാണ് അബീയാം വാഴ്ച  തുടങ്ങിയത് ----പതിനെട്ടാം ആണ്ടിൽ (15:1 ).
  140. അബിയാമിനറെ മാതാവ്  ----മയഖ (15:2).
  141. അബീയാം  എത്ര വർഷം യെരുശലേമിൽ വാഴ്ച നടത്തി ----മൂന്ന് വർഷം (15:2 ).
  142. അബീയാമിനു പകരം രാജാവായ മകൻ ---- ആസാ (15:8 ).
  143. യെരോബെയാമിന്റെ വാഴ്ച യുടെ എത്രാമത്തെ ആണ്ടിലാണ് ആസ  വാഴ്ച  തുടങ്ങിയത് ----ഇരുപതാം  ആണ്ടിൽ (15:9 ).
  144. ആസ എത്ര സംവത്സരം യെഹൂദയിൽ രാജാവായിരുന്നു ----41 സംവത്സരം (15:10 ).
  145. ആസയ്ക്ക് ജീവപര്യന്തം യുദ്ധം ഉണ്ടായിരുന്ന യിസ്രായേൽ രാജാവ് ----ബയേശ (15:17 ).
  146. രാമയെ പണിതുറപ്പിച്ചത് ആര് ----ബയേശ (15 :17 ).
  147. ബയേശ പണിത രാമയെ പൊളിച്ചു ആ കല്ലും മണ്ണും കൊണ്ട് ആസ പണിത പട്ടണങ്ങൾ ഏതൊക്കെ ----ബെന്യാമീനിലെ ഗേബയും, മിസ്പയും (15:22 ).
  148. അമ്മയെ രാജ്ഞി സ്ഥാനത്ത് നിന്ന് മാറ്റിയ രാജാവ്  ---- ആസാ (15:13).
  149. വാർദ്ധക്യകാലത്ത് കാലുകൾക്ക് ദീനം പിടിച്ച രാജാവ് ----ആസ (15:23 ).
  150. ആസയ്ക്ക് ശേഷം യെഹൂദയിൽ രാജാവായത് ആര് ----ആസയുടെ മകൻ യെഹോശാഫാത്ത് (15:24 ).
  151. യൊരോബെയാമിന്റെ മകൻ നാദാബ് എത്രവർഷം യിസ്രായേലിൽ രാജാവായി----2  വർഷം (15:25 ).
  152. നാദാബിനെ കൊന്നതാര് ----യിസ്സാഖാർ ഗോത്രക്കാരനായ അഹീയാവിന്റെ മകൻ ബയേശ (15:27 ).
  153. എവിടെവച്ചാണ് ബയേശ നാദാബിനെ കൊന്നത് ----ഫെലിസ്‌ത്യർക്കുള്ള ഗിബ്ബഥോനിൽ (15:27 ).
  154. യെരോബെയാം ഗൃഹത്തെ മുഴുവൻ കൊന്ന  രാജാവ് ----ബയേശ (15:29 .
  155. യിസ്രായേൽ രാജാവായ യെരോബെയാമിൻറെ ഗൃഹത്തെ  മുഴുവൻ നശിപ്പിക്കും എന്ന് പ്രവചിച്ച പ്രവാചകൻ ----ശീലോന്യനായ അഹീയാവ് (15:29 ).
  156. ബയേശ  യിസ്രായേലിന്നു രാജാവായി തിർസ്സയിൽ എത്ര സംവത്സരം വാണു ? ----24 വർഷം (15:33 ).
  157. ബെയേശയുടെ യെരോബെയാമിൻറെ ഗൃഹത്തെ  മുഴുവൻ നശിപ്പിക്കും എന്ന് പ്രവചിച്ച പ്രവാചകൻ ? ----ഹനാനിയുടെ മകൻ യേഹൂ (16:1 ).
  158. ബെയേശയ്ക്ക് പകരം രാജാവായത് ആർ ? ----ബെയേശയുടെ മകൻ ഏലാ (16:6 ).
  159. യെഹൂദാരാജാവായ ആസയുടെ വാഴ്ചയുടെ എത്രാമത്തെ ആണ്ടിലാണ് ഏലാ യിസ്രായേലിൽ രാജാവായത് ? ----ഇരുപത്താറാം ആണ്ടിൽ (16:8 ).
  160. ഏലാ എത്രവർഷം യിസ്രായേലിൽ വാണു ? ----2 സംവത്സരം (16:8 ).
  161. ഏലാ മരിച്ചത് എങ്ങനെ ? ----തിർസ്സാ രാജധാനിവിചാരകനായ അസ്സയുടെ വീട്ടിൽ ലഹരിപിടിച്ചു ഇരിക്കുമ്പോൾ തന്റെ ഭൃത്യനായ സിമ്രി വെട്ടിക്കൊന്നു (16:10 ).
  162. ബെയേശയുടെ ഗൃഹത്തെ മുഴുവൻ നശിപ്പിച്ചത് ? ----സിമ്രി (16:11 ).
  163. സിമ്രി യിസ്രായേലിന്നു തിർ സ്സയിൽ എത്ര നാൾ രാജാവായിരുന്നു ? ----7 ദിവസം (16:15 ).
  164. രാജധാനി തീ വെച്ച് നശിപ്പിച്ചു അതിനുള്ളിൽ കിടന്നു മരിച്ച രാജാവ്  ---- സിമ്രി(16:18 ).
  165. സിമ്രിക്കു പകരം രാജാവായത് ആർ ? ----ഒമ്രി (16:23).
  166. തിർസ്സയിൽ ഒമ്രി എത്ര വർഷം വാണു ? ----6 വർഷം (16:23 ).
  167. യിസ്രായേലിന്നു എത്ര വർഷം  രാജാവായിരുന്ന ഒമ്രി ? ----12 വർഷം [6 വർഷം  തിർസ്സയിലും, 6 വർഷം ശമര്യയിലും (16:23 ).
  168. രണ്ടു താലന്തു വെള്ളിക്കു വാങ്ങിയ പട്ടണം  ----ശമര്യ (16:24 ).
  169. ആരുടെ പേരിൽ  നിന്നാണ് ശമര്യ എന്ന പേര് ഉശണ്ടായത്  ----ശമര്യമലയുടെ ഉടമസ്ഥനായ ശേമരിന്റെ പേരിൽ നിന്ന് (16:24).
  170. ഒമ്രിക്കു ശേഷം യിസ്രായേലിൽ രാജാവായത് ആര് ? ----ഒമ്രിയുടെ മകനായ ആഹാബ് (16:30 ).
  171. ആഹാബിന്റെ പിതാവ്  ----ഒമ്രി (16:30).
  172. ആഹാബിന്റെ ഭാര്യ  ----ഈസബെൽ (16:31).
  173. ഈസബെലിന്റെ പിതാവ്  ---- സീദോന്യരാജാവായ ഏത്ത് -ബാൽ (16:31).
  174. യെരിഹോ പട്ടണം പണിതത് ആരാണ്  ----ബെഥെല്യനായ ഹീയേൽ (16:34).
  175. യെരീഹോ പട്ടണത്തിനു അടിസ്ഥാനം ഇട്ടപ്പോൾ മരിച്ചത് ആര് ? ----ഹീയേലിന്റെ മൂത്ത മകൻ അബീറാം (16:34 ).
  176. യെരീഹോ പട്ടണത്തിനു പടിവാതിൽ വച്ചപ്പോൾ മരിച്ചത് ? ----ഹീയേലിന്റെ ഇളയമകൻ ശെഗൂബു (16:34 ).
  177. ഏലിയാവ് എവിടുത്തുകാരൻ ആയിരുന്നു ? ----ഗിലെയാദിലെ തീശ്ബ (17:1 ).
  178. യഹോവ ഏതു തോട്ടിന്നരികെ ഒളിച്ചിരിക്കണം എന്ന് ആണ്‌ പറഞ്ഞത് ? ----കെരീത്ത് തോട് (17:5 ).
  179. സാരാഫത്തിലെ വിധവയോടു തനിക്കു എന്ത് നൽകണം എന്നാണു ഏലീയാവ്‌ ആവശ്യപ്പെട്ടത് ? ----ഒരു പാത്രത്തിൽ കുടിപ്പാൻ കുറെ വെള്ളവും, ഒരു കഷ്ണം അപ്പവും (17:11 ).
  180. ഏലിയാവ് എത്രതവണ മരിച്ച കുട്ടിയുടെ മേൽ കവിണ്ണു വീണു ? ----മൂന്ന് പ്രാവശ്യം (17:21 ).
  181. ആഹാബിന്റെ ഗൃഹ വിചാരകൻ  ----ഓബദ്യാവു (18:3).
  182. ഓബദ്യാവു രക്ഷിച്ച പുരോഹിതന്മാർ എത്ര  ----100 (18:4).
  183. ബാലിന്റെ പ്രവാചകന്മാർ എത്രയുണ്ടായിരുന്നു ? ----നാനൂറ്റമ്പത് (18:19 ).
  184. ഇസബേലിന്റെ മേശയിങ്കൽ ഭക്ഷിച്ചു വരുന്ന അശേര പ്രവാചകന്മാർ ? ----400 (18 :19 ).
  185. ഏലിയാവ് യാഗപീഠത്തിനു ചുറ്റും ഉണ്ടാക്കിയ തോടിന്റെ വിസ്താരം ? ----രണ്ടു സെയ വിത്ത് വിതപ്പാൻ മതിയായ വിസ്താരത്തിൽ  (18:32 ).
  186. എത്ര തവണ ഏലിയാവ് ഹോമയാഗത്തിന്മേലും വിറകിലും വെള്ളം ഒഴിച്ചു ? ----4 തൊട്ടി വെള്ളം വീതം മൂന്നു തവണ (18:33-35 ).
  187. എപ്പോൾ ആണ് യാഗം കഴിച്ചത് ? ----ഭോജനയാഗം കഴിക്കുന്ന നേരമായപ്പോൾ (18:36 )........................................
  188. അരാമിന് രാജാവായിട്ട് ഏലിയാവ് അഭിഷേകം ചെയ്തത് ആരാണ്  ----ഹസായേൽ (19:15).
  189. യിസ്രായേലിന് രാജാവായിട്ടു അഭിഷേകം ചെയ്തത് ആര് ----നിംശിയുടെ മകനായ യേഹുവിനെ (19:16).
  190. ഏലിയാവിനു പകരം അഭിഷേകം ചെയ്തത് ആരെ ----ഏലിശയെ ().
  191. ബാലിന് മുട്ട് കുത്താത്ത എത്ര പേരെ ശേഷിച്ചിരിപ്പിക്കുന്നു എന്നാണു യഹോവ അരുളിചെയ്തത് ---- 7000 പേരെ (19:18).
  192. യെഹോവ പർവ്വതദേവനാകുന്നു താഴ്വര ദേവനല്ല എന്ന് പറഞ്ഞ ജനം----അരാമ്യർ (20:28).
  193. ഈസബേൽ കല്ലെരിയിച്ചു കൊന്ന യിസ്രായേല്യൻ ---- നബോത്ത് (21:13-15).
  194. ആനകൊമ്പ് കൊണ്ട് അരമന പണിത രാജാവ് ----ആഹാബ് (22:39).
  195. യെഹോശാഫത്ത് രാജാവിന്റെ മാതാപിതാക്കൾ ----പിതാവ് ആസയും, മാതാവ് അസൂബാ.


No comments:

Post a Comment