Thursday, 22 October 2015

സെഖര്യാവ്


  1. സെഖര്യാവിന്റെ  പിതാവ് --------? ബെരഖ്യാവ് (1:1).
  2. ഇദ്ദോ പ്രവാചകന്റെ മകൻ --------? ബെരഖ്യാവ് (1:1).
  3. പതിനൊന്നാം മാസം --------? ശേബാത്ത് മാസം (1:7).
  4. യഹോവയുടെ അരുളപ്പാട് ആദ്യമായി സെഖര്യാവിന് ഉണ്ടായത് എന്ന്  --------? ദാര്യാവേശ് രാജാവിന്റെ വാഴ്ചയുടെ രണ്ടാം ആണ്ടു ശേബാത്ത് മാസമായ പതിനൊന്നാം മാസം 24-)൦ തീയതി (1:7 ).
  5. ദർശനത്തിൽ കണ്ട പുരുഷൻ ഇതു മൃഗത്തിന്റെ പുറത്ത് ആയിരുന്നു  --------? ചുവന്ന കുതിര പുറത്ത് (1:8 ).
  6. മുഴിഞ്ഞ വസ്‌ത്രം ധരിച്ച് ദൂതന്റെ മുൻപിൽ നിന്നത് ആര്  --------? മഹാപുരോഹിതൻ ആയ യോശുവ (3:3 ).
  7. അകൃത്യം പോക്കിയതിനാൽ ധരിപ്പിക്കുന്ന വസ്ത്രം  --------? ഉത്സവ വസ്ത്രം (3:4 ).
  8. യോശുവയുടെ മുൻപിൽ വച്ചിരുന്ന കല്ലിൻമേൽ എത്ര കണ്ണുണ്ടായിരുന്നു  --------? 7 കണ്ണ് (3:9 ).
  9. സെഖര്യാവ് ദർശനത്തിൽ കണ്ട  വിളക്ക് തണ്ട് എന്ത് കൊണ്ട് ഉണ്ടാക്കിയത് ആയിരുന്നു  --------? പൊന്ന് കൊണ്ട് (4:2 ).
  10. സെഖര്യാവ് ദർശനത്തിൽ കണ്ട ഒലിവു മരം എത്രയെണ്ണം ഉണ്ടായിരുന്നു  --------?2 മരം  (4:3).
  11. ആണിക്കല്ല് കയറ്റുന്നത് എങ്ങനെ --------? കൃപ കൃപ എന്നാ ആർപ്പോടെ (4:7).
  12. സെരുബ്ബാബേലിന്റെ കൈയ്യിൽ എന്തിരിക്കുന്നത് കണ്ടിട്ടാണ് സർവ്വഭൂമിയിലും ഊടാടി സഞ്ചരിക്കുന്ന യഹോവയുടെ ഏഴ് കണ്ണ് സന്തോഷിക്കുന്നത് --------? തൂക്കുകട്ട (4:12 ).
  13. സെഖര്യാവ് ദർശനത്തിൽ കണ്ട ഒലിവു മരം എന്തായിരുന്നു --------? കർത്താവിന്റെ സന്നിധിയിൽ നില്ക്കുന്ന രണ്ട് അഭിഷിക്തർ (4:14 ).
  14. സെഖര്യാവ് കണ്ട ദർശനത്തിലെ പാറിപ്പോകുന്ന ചുരുൾ എന്താണ് --------? സർവ്വദേശത്തിലേക്കും പുറപ്പെടുന്ന ശാപം (5:3 ).
  15. സെഖര്യാവ് കണ്ട ദർശനത്തിലെ പാറിപ്പോകുന്ന ചുരുളിന്റെ അളവുകൾ എത്ര --------? നീളം 20 മുഴം വീതി 10 മുഴം (5:2 ).
  16. സെഖര്യാവ് കണ്ട ദർശനത്തിലെ പുറപ്പെടുന്നതായ ഏഫയുടെ അർത്ഥം എന്ത് --------? സവ്വ ദേശത്തിലും ഉള്ളവരുടെ അകൃത്യം (5:6 ).
  17. ഏഫയുടെ നടുവിലെ സ്ത്രീ --------? ദുഷ്ടത (5:8 ).
  18. ഈയ്യ പലക എങ്ങനെ ഉള്ളതായിരുന്നു --------? വട്ടത്തിലുള്ളത് (5:8 ).
  19. പെരുഞാറയുടെ ചിറക് പോലെ ചിറക് ഉള്ളത് ആർക്കായിരുന്നു --------? രണ്ടു സ്ത്രീകൾ പുറത്ത് വന്നു അവർക്ക്പെരുഞാറയുടെ ചിറക് പോലെ ചിറക്ഉണ്ടായിരുന്നു  (5:9 ).
  20. ആ സ്ത്രീകള് ഏഫയെ എങ്ങൊട്ടേയ്ക്കാണു കൊണ്ട് ചിറക്--------? ശീനാർ ദേശത്തേക്ക് (5:11 ).
  21. ദർശനത്തിൽ കണ്ട പർവ്വതങ്ങൾ --------? താമ്ര പർവ്വതങ്ങൾ (6:1 ).
  22. പർവ്വതങ്ങളുടെ  ഇടയില നിന്ന് എത്ര രഥങ്ങൾ ആണ് പുറപ്പെട്ടത് --------? നാല് രഥങ്ങൾ (6:1 ).
  23. ഒന്നാമത്തെ രഥത്തിന് --------? ചുവന്ന കുതിരകൾ (6:2  ).
  24. രണ്ടാമത്തെ രഥത്തിന്--------? കറുത്ത കുതിരകൾ (6:2 ).
  25. മൂന്നാമത്തെ രഥത്തിന്--------? വെളുത്ത കുതിരകൾ (6:3 ).
  26. നാലാമത്തെ രഥത്തിന്--------? പുള്ളിയും കുരാൽ നിറവും (6:3 ).
  27. വടക്കേ ദേശത്തേക്ക് പോയത് ഏതു രഥം ആയിരുന്നു --------? കറുത്ത കുതിരകളെ കെട്ടിയ രണ്ടാമത്തെ രഥം (6:5 ).
  28. ബാബേലിൽ നിന്ന് വന്നെത്തിയ പ്രവാസികൾ ആരൊക്കെ ആയിരുന്നു --------? ഹെൽദായി,തോബിയാവ്,യെദയാവ് (6:9 ).
  29. മഹാപുരോഹിതനായ യോശുവയുടെ പിതാവ് --------? യെഹൊസാദാക്ക് (6:11).
  30. ഒമ്പതാം മാസം --------? ക്ലിസേവ് (7:1 ).
  31. സത്യനഗരം ഏത് --------? യെരുശലേം (8:3 ).
  32. യഹോവയുടെ അരുളപ്പാടുകൾ ആർക്ക് വിരോധമായിരിക്കുന്നു --------? ഹദ്രാക്ക് ദേശത്തിന് (9:1 ).
  33. ജ്ഞാനം ഏറിയ പട്ടണം --------? സോർ (9:2 ).
  34. കോട്ട പണിത പട്ടണം --------? സോർ (9:2 ).
  35. പൊടി പോലെ വെള്ളിയും ചെളി പോലെ സ്വർണവും സ്വരൂപിച്ചത് ആര് --------? സോർ (9:3 ).
  36. എവിടെ നിന്ന് രാജാവ് നശിക്കും എന്നാണ് പറഞ്ഞിരിക്കുന്നത് --------? ഗസ്സയിൽ നിന്ന് (9:5 ).
  37. നിവാസികൾ  ഇല്ലാതെ ആകുന്നത് ആർക്കു --------? അസ്കലോൻ (9:5 ).
  38. കൌലടേയ ജാതി പാർക്കുന്നത് --------? അസ്തോദിൽ (9:6 ).
  39. യെഹൂദായിൽ മേധാവിയെ പോലെ ആകുന്നത് ആര് --------? ഫെലിസ്ത്യർ (9:7 ).
  40. യുവാക്കളെയും യുവതികളെയും പുഷ്ടീകരിക്കുന്നത് എന്ത് --------? ധാന്യം യുവാക്കളെയും,വീഞ്ഞ് യുവതികളെയും (9:17 ).
  41. യിസ്രായേല്യർ ഉപവസിച്ചിരുന്ന മാസങ്ങൾ  --------4,5,7,10, (8:19  ).
  42. ആടിനെ മേയ്ക്കാനുള്ള രണ്ട്  കോലിനു  പേര്   --------?ഇമ്പം,ഒരുമ  (11:7  ).
  43. യെരുശലേമിന്റെ മഹാ വിലാപം   --------? മെഗിദ്ദോ താഴ്‌വരയിൽ (12:17  ).



No comments:

Post a Comment