മലാഖി
- മലാഖി എന്ന പേരിൻറെ അർത്ഥം ------- എൻറെ ദൂതൻ .
- ഏശാവിന്റെ അവകാശത്തെ ആർക്കു കൊടുത്തിരിക്കുന്നു ? ------- മരുഭൂമിയിലെ കുറുനരികൾക്കു (1:3 ) .
- യഹോവ സദാ കാലവും ക്രൂദ്ധിക്കുന്ന ജാതി ? ------- എദ്യോമ്യർ 1:3 ) .
- ദുഷ്ട പ്രദേശം ? ------- എദോം (1:4 ) .
- ജാതികളുടെ ഇടയിൽ യഹോവയുടെ നാമം വലുതായിരിക്കുന്നത് എപ്പോൾ മുതൽ ? ------- ഉദയം മുതൽ അസ്തമനം വരെ (1:11) .
- ഊനമുള്ള യാഗം കഴിക്കുന്നവർക്ക് യഹോവ കൊടുത്തിരിക്കുന്ന പേരുകൾ ഏതൊക്കെ? ------- വഞ്ചകൻ (1:14 ) .
- കേട്ടനുസരിക്കാതിരുന്നാൽ പുരോഹിതന്മാരുടെ മുഖത്ത് എന്ത് വിതരുമെന്നാണ് യഹോവ അരുളിച്ചെയ്യുന്നതു ? ------- ചാണകം (2:3 ) .
- ലേവിയോടുള്ള യഹോവയുടെ നിയമം എന്തായിരുന്നു? ------- ജീവനും സമാധാനവും (2:5 ) .
- സൈന്യങ്ങളുടെ യഹോവയുടെ ദൂതൻ ? ------- പുരോഹിതൻ (2:7) .
- ഇസ്രായേലിനും യരുശലെമിനും മ്ലേശ്ചത സംഭവിക്കാൻ കാരണം ആരുടെ ദ്രോഹമാണ് ? ------- യെഹൂദയുടെ (2:11 ).
- ആരോട് അവിശ്വസ്തത കാണിക്കരുത് എന്നാണ് യഹോവ അരുളിച്ചെയ്യുന്നതു? ------- യുവ്വനത്തിലെ ഭാര്യയോടു (2:16 ).
- വഴി നിരത്തേണ്ടതിനു അയക്കുന്ന ദൂതൻ ? ------- നിയമദൂതൻ (3:1).
- മനുഷ്യൻ ദൈവത്തെ തോല്പ്പിക്കുന്നത് എങ്ങനെ ? ------- ദശാംശത്തിലും വഴിപാടിലും (3:8 ).
- യഹോവ തന്റെ നാമത്തെ എഴുതുന്നവർക്ക് വേണ്ടി എഴുതുന്ന പുസ്തകം ? -------സ്മരണയുടെ പുസ്തകം (3:16 ).
- ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തിൽ യഹോവാ ഭക്തന്മാരായ പുരോഹിതന്മാർ യാഹോവക്കാരായിരിക്കും? ------- നിക്ഷേപം (3:17).
- ദൈവത്തെ ഭയപ്പെടുന്നവർക്ക് വേണ്ടി ഉദിക്കുന്നത് ആര് ? ------- നീതിസൂര്യൻ (4:2 ).
- നമ്മുടെ കാൽക്കീഴിൽ വെണ്ണീർ ആയിരിക്കുന്നത് ആരാണ്? ------- ദുഷ്ടന്മാർ (4:3 ).
- യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിനു മുൻപേ അയക്കപ്പെടുന്ന പ്രവാചകൻ ? ------- ഏലിയാവ് (4:6 ).
- മലാഖി പ്രവചനത്തിൽ പരാമർശിക്കുന്ന രണ്ടു പഴയനിയമ വിശുദ്ധർ ? ------- മോശ ,ഏലിയാവ് (4:4-5 ).
- അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കുവാൻ യഹോവ അയച്ചത് ആരെ ? ------- ഏലിയാവിനെ (4:6 ).
No comments:
Post a Comment